അമ്മമാരെ ആരും പരിഗണിക്കുന്നില്ല;കൈക്കുഞ്ഞുമായി ലേബർ പാർട്ടി എംപി പാർലമെന്റിൽ
പ്രസവാനന്തരം സ്ത്രീകൾ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് എല്ലാവരും ചിന്തിക്കണമെന്നും അവർ പറഞ്ഞു
അമ്മമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തന്റെ കൈക്കുഞ്ഞുമായി പാർലമെന്റിൽ ലണ്ടൻ എം.പി. ലേബർ പാർട്ടി നേതാവ് സ്റ്റെല്ല ക്രീസിയാണ് കുഞ്ഞുമായി പാർലമെന്റിലെത്തിയത്.അടുത്ത കാലത്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന അമ്മമാരെ പാർലമെന്റിൽ ഉൾപ്പടെയുള്ളവർ ആരും പരിഗണിക്കുന്നില്ലെന്നും അതുകൊണ്ട് മാത്രമാണ് തനിക്ക് ഇന്ന് ഇവിടെ വരേണ്ടി വന്നതെന്നും സ്റ്റെല്ല തന്റെ കുട്ടിയെ മാറോട് ചേർത്ത് കൊണ്ട് പാർലമെന്റിൽ പറഞ്ഞു.
ദയവായി , സ്ത്രീകൾക്ക് പ്രസവാനന്തര അവധിയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. പാർലമെന്റ് അംഗമായ തനിക്ക് അത് ലഭിക്കുന്നില്ലെങ്കിൽ സാധാരണക്കാരായ അമ്മമാർക്ക് അത്തരം പരിഗണന ലഭിക്കുമോ എന്ന് അവർ പാർലമെന്റിൽ ചോദിച്ചു.
പ്രസവാനന്തരം സ്ത്രീകൾ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് എല്ലാവരും ചിന്തിക്കണമെന്നും അവർ പറഞ്ഞു.രാജ്യത്ത് സ്ത്രീകൾക്ക് പ്രസവാനന്തരം നൽകുന്ന അവധിക്കു വേണ്ടി പ്രത്യേക നിയമ നിർമ്മാണം വേണമെന്നും സ്റ്റെല്ല പാർലമെന്റിൽ ആവശ്യപ്പെട്ടു .
അതേസമയം സ്റ്റെല്ലയുടെ ആവശ്യം പരിഗണിക്കാമെന്നും എത്രയും വേഗം മറ്റു അംഗങ്ങളുമായി ആലോചിച്ച് നടപടി സ്വീകരിക്കാമെന്നും സഭാ നേതാവ് ജാക്കോബ് റീസ് മോഗ് പറഞ്ഞു.44 വയസുള്ള സ്റ്റെല്ല 2010 മുതൽ പാർലമെന്റ് അംഗമാണ്. തന്റെ രണ്ടാമത്തെ കുട്ടിയുമായാണ് അവർ പാർലമെന്റിൽ എത്തിയത്