ചൈനയില്‍ പുതിയ വൈറസ് ബാധ; 35 പേര്‍ ചികിത്സയില്‍
നിപ വൈറസിന്റെ അതേ കുടുംബത്തിൽ പെട്ടതാണ് ലാംഗിയ വൈറസ്
ചൈനയിൽ ലാംഗിയ വൈറസ് ബാധ കണ്ടെത്തി. ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിലെ 35 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൃഗങ്ങളില്‍ നിന്ന് പടരുന്ന ഹെനിപ്പാവൈറസ് എന്ന രോഗാണുവിൽ നിന്നാണ് രോഗം പടരുന്നത്.
പനി ബാധിച്ചവരുടെ തൊണ്ടയിലെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ലാംഗിയ വൈറസ് കണ്ടെത്തിയത്. പനി, ചുമ, ക്ഷീണം, തലചുറ്റൽ എന്നീ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഈ രോഗബാധയ്ക്ക് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ല. എല്ലാവരും നിരീക്ഷണത്തിലാണ്.
സമ്പർക്കം വഴിയല്ല 35 പേരും വൈറസ് ബാധിതരായത്. ഇതിനാൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാൻ ശേഷിയുള്ളതാണ് ലാംഗിയ.
സാധാരണ വവ്വാലുകളിൽ കണ്ടുവരുന്ന മാരകമായ നിപ വൈറസിന്റെ അതേ കുടുംബത്തിൽ പെട്ടതാണ് ലാംഗിയ. കോവിഡ്, മങ്കി പോക്സ് ഭീഷണികള്‍ അകലും മുന്‍പാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്.
Summary- Another Zoonotic virus - Langya virus - has caught the attention of experts as 35 people are found to be infected with it in China