ഇന്തോനേഷ്യയിൽ ഭൂകമ്പം: മൂന്ന് മരണം

ഇന്ന് പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്

Update: 2021-10-16 10:58 GMT
Advertising

ഇന്തോനേഷ്യയിലെ ബാലി ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ മൂന്ന് മരണം. ഇന്ന് പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ദ്വീപ് ടൂറിസത്തിനായി തുറന്നു കൊടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഭൂകമ്പം.


തുറമുഖ നഗരമായ ബാലിയിൽ നിന്നും 62 കിലോമീറ്റർ വടക്കുകിഴക്കായി 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി യു.എസ് ജിയോളജിക്കൽ സർവേ ഏജൻസി അറിയിച്ചു. 4.3 തീവ്രത രേഖപ്പെടുത്തിയ തുടർചലവുമുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.


നാശനഷ്ടങ്ങളെ കുറിച്ചും ജീവഹാനിയെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ദ്വീപിലെ രക്ഷാപ്രവർത്തന ഏജൻസി തലവൻ ജീഡ് ധർമദ പറഞ്ഞു. ഭൂകമ്പത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിക്കുകയും മൂന്ന് ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപത്തുള്ള കരങ്ങസം ജില്ലയിൽ വീടുകളും ക്ഷേത്രങ്ങളും തകർന്നു. ഇവിടെ വീടിന്റെ അവശിഷ്ടങ്ങൾ വീണ് മൂന്ന് വയസ്സുകാരി മരിച്ചു.

കോവിഡ് പ്രതിസന്ധി ഒഴിഞ്ഞതിനെ തുടർന്ന്, ഒന്നര വർഷത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാലി അന്താരാഷ്ട്ര സന്ദർശകർക്കായി തുറന്ന്കൊടുത്തത്. ഭൂകമ്പങ്ങൾ സ്ഥിരമായ ഇന്തോനേഷ്യയിൽ കഴിഞ്ഞ ജനുവരിയിലുണ്ടായ ഭൂകമ്പത്തിൽ 105 പേർ മരിക്കുകയും 6500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News