ചൈനയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചത് 140000ത്തിലധികം പേര്‍ക്ക്
ഇന്നലെ ഔദ്യോഗികമായി അഞ്ച് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്
Update: 2022-12-21 01:55 GMT
ബെയ്ജിംഗ്: ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു ലക്ഷത്തി നാൽപ്പതിനായിരത്തിൽ അധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഔദ്യോഗികമായി അഞ്ച് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ മരണസംഖ്യയുടേയോ രോഗബാധിതരുടേയോ കൃത്യമായ കണക്ക് ചൈന പുറത്തു വിടുന്നില്ല എന്ന കുറ്റപ്പെടുത്തലുകളും ഉയരുന്നുണ്ട്. ചൈനയെ കൂടാതെ ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് കേസുകൾ ഉയരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചൈനയില്‍ രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാതീതവര്‍ധനവ് ആഗോള സാമ്പത്തികമേഖലയേയും വിപരീതമായി ബാധിക്കാനിടയുണ്ടെന്ന ആശങ്കയും അമേരിക്ക പങ്കുവെച്ചു.