ഇസ്രായേലിന് പിന്തുണ: ബൈഡന്‍റെ ഈദ് സല്‍കാരം ബഹിഷ്കരിച്ച് മുസ്‍ലിം സംഘടനകള്‍

വേട്ടക്കാരനൊപ്പം നില്‍ക്കുന്നതിന് പകരം, ഇരയക്ക് വേണ്ടി നിലകൊള്ളണമെന്നും സംഘടനകള്‍ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടു.

Update: 2021-05-17 10:55 GMT
Editor : Suhail | By : Web Desk
Advertising

ഫലസ്തീന്‍ അക്രമണത്തിനിടെ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഈദ് സല്‍കാരം ബഹിഷ്‌കരിച്ച് മുസ്‍ലിം സംഘടനകള്‍. ഞായറാഴ്ച്ച വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ഈദ് ആഘോഷമാണ് അമേരിക്കയിലെ പ്രമുഖ മുസ്‍ലിം സംഘടനകള്‍ ബഹിഷ്‌കരിച്ചത്.

പ്രസിഡന്റ് ബൈഡനോടൊപ്പം ഈദ് ആഘോഷിക്കാവുന്ന സാഹചര്യത്തിലല്ല തങ്ങളെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ - ഇസ്‍ലാമിക് റിലേഷന്‍ വക്താവ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന വംശഹത്യക്ക് സഹായവും പിന്തുണയും ന്യായീകരണവും നല്‍കിയ ബൈഡന്റെ ക്ഷണം നിരസിക്കുന്നതായും സി.എ.ഐ.ആര്‍ അറിയിച്ചു.

പ്രസിഡന്‍റ് ബൈഡന് അക്രമം തടയാനുള്ള രാഷ്ട്രീയ അധികാരവും ധാര്‍മിക ബാധ്യതയുമുണ്ട്. ഈ സന്ദര്‍ഭത്തില്‍ വേട്ടക്കാരനൊപ്പം നില്‍ക്കുന്നതിന് പകരം, ഇരയക്ക് വേണ്ടി അദ്ദേഹം നിലകൊള്ളണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. 

അതിനിടെ, ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഒരാഴ്ച പിന്നിട്ട ആക്രമണത്തിൽ 58 കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറിലേറെ പേരാണ് ആകെ കൊല്ലപ്പെട്ടത്. മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്രസ സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണവും ഗസ്സയിൽനിന്നുള്ള ഹമാസിന്‍റെ​ റോക്കറ്റാക്രമണവും അവസാനിപ്പിക്കണമെന്നും, രാജ്യാന്തര തലത്തില്‍ നടക്കുന്ന എല്ലാ സമാധാനശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുന്നതായും ഇന്ത്യ രക്ഷാസമിതിയില്‍ പറഞ്ഞു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News