തകരാർ പരിഹരിച്ചു: ആർട്ടെമിസ് 1 ഇന്ന് വിക്ഷേപിച്ചേക്കും
വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റോക്കറ്റിന്റെ നാല് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു
വാഷിംഗ്ടൺ ഡി.സി:നാസയുടെ ചാന്ദ്രദൗത്യം ആർട്ടെമിസ് 1 ഇന്ന് വിക്ഷേപിക്കുമെന്ന് സൂചന. ആഗസ്ത് 29 ന് നടത്താനിരുന്ന വിക്ഷേപണം പ്രധാന എഞ്ചിനിലെ തകരാറിനെ തുടർന്നാണ് മാറ്റി വെച്ചത്.
1972 ലെ അപ്പോളോ 17 ദൗത്യത്തിന് കൃത്യം 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് പദ്ധതിയിലൂടെ വീണ്ടും മനുഷ്യരെ ചന്ദ്രനിലെത്തിക്കുവാനുള്ള പദ്ധതിയിലാണ് നാസ. എന്നാൽ വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റോക്കറ്റിന്റെ നാല് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തുകയും വിക്ഷേപണം മാറ്റുകയുമായിരുന്നു
പ്രശ്നം പരിഹരിച്ചുവെന്നും ഇന്ന് റോക്കറ്റ് വിക്ഷേപിക്കുമെന്നുമാണ് നാസ അറിയിച്ചിരിക്കുന്നത്. എന്നാൽ വിക്ഷേപണത്തിന് അനുയോജ്യമായ കാലാവസ്ഥയുണ്ടാകാന്‍ 40% സാധ്യതയേ ഉള്ളൂ എന്നാണ് പ്രവചനം. അതിനാൽ തന്നെ ഇന്ന് എപ്പോഴായിരിക്കും വിക്ഷേപണം എന്ന കാര്യത്തിൽ നാസ വ്യക്തത നൽകിയിട്ടില്ല.
2024-ൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ നാസ ശ്രമം നടത്തുകയാണ്. ഇതിന്റെ മുന്നോടിയായാണ് പരീക്ഷണ ദൗത്യമായി ആർട്ടെമിസ് I വിക്ഷേപിക്കുന്നത്. 42 ദിവസത്തെ യാത്രയിൽ ഓറിയോൺ ചന്ദ്രനെ വലം വെയ്‌ക്കും.