പണം നൽകി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ച കേസ്; ട്രംപിന് ശിക്ഷയില്ല

ന്യൂയോർക്ക് കോടതിയുടേതാണ് വിധി

Update: 2025-01-10 16:27 GMT
Advertising

ന്യൂയോർക്ക്: വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺ താരത്തിന് പണംനൽകിയെന്ന കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ശിക്ഷയില്ല. ന്യൂയോർക്ക് കോടതിയുടേതാണ് വിധി. നിയുക്ത പ്രസിഡന്റ് തന്റെ ഫ്ലോറിഡയിലെ ക്ലബ്ബിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരായത്. വിധി പ്രസ്താവിക്കുന്ന ദിവസം ട്രംപ് നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്നു കോടതി നിർദേശിച്ചിരുന്നു.

കേസ് നിയമവിരുദ്ധമാണെന്നും, ശിക്ഷ വിധിക്കാനുള്ള നീക്കം ഉടൻ തള്ളിക്കളയണമെന്നും ട്രംപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ന്യൂയോര്‍ക്കിലും ജോര്‍ജിയയിലും ഉൾപ്പടെ നാല് ക്രിമിനല്‍ കേസുകളാണ് ട്രംപ് നേരിടുന്നത്. ഇതില്‍ രണ്ടെണ്ണം ഫെഡറല്‍ സ്വഭാവമുള്ളതാണ്. ബിസിനസ് രേഖകളില്‍ തിരിമറി കാണിച്ചെന്നും 2016 ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോണ്‍ഫിലിം അഭിനേതാവ് സ്റ്റോര്‍മി ഡാനിയേലിന് പണം നല്‍കിയെന്നുമാണ് കേസ്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News