ശ്രീലങ്കയിൽ സ്റ്റോക്ക് എക്സേഞ്ചുകളുടെ പ്രവർത്തനം നിർത്തിവെച്ചു
ഇന്ന് മുതൽ അഞ്ച് ദിവസത്തേക്കാണ് പ്രവർത്തനം നിർത്തിവെച്ചത്
Update: 2022-04-18 02:38 GMT
ശ്രീലങ്ക: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ സ്റ്റോക്ക് എക്സേഞ്ചുകളുടെ പ്രവർത്തനം നിർത്തിവെച്ചു. ഇന്ന് മുതൽ അഞ്ച് ദിവസത്തേക്കാണ് പ്രവർത്തനം നിർത്തിവെച്ചത്. അതിനിടെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് കര കയറാനായി ഐ.എം.എഫിൽ നിന്ന് നാല് മില്യൺ ഡോളർ അടിയന്തര ധനസഹായം തേടി ശ്രീലങ്കൻ പ്രതിനിധി സംഘം അമേരിക്കയിലെത്തി. ധനമന്ത്രി അലി സബ്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയിലെത്തിയത്.
ഐ.എം.എഫ് അധികൃതരുമായി വാഷിങ്ടണിൽ സംഘം നാളെ ചർച്ച നടത്തും. ഐ.എം.എഫ് സഹായം ലഭിക്കും വരെ ഇന്ത്യ ഇടക്കാല സഹായം നൽകണമെന്നും ശ്രീലങ്ക അഭ്യർഥിച്ചിട്ടുണ്ട്. ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ആശയവിനിമയം നടത്തി കൂടുതൽ സഹായം ലഭ്യമാക്കണമെന്നും ശ്രീലങ്ക ആവശ്യപ്പെട്ടിട്ടുണ്ട്.