പുടിനെ പരാജയപ്പെടുത്താന്‍ ജര്‍മന്‍കാര്‍ മാംസാഹാരം കുറയ്ക്കണമെന്ന് കൃഷി മന്ത്രി

റഷ്യ ഭക്ഷ്യവിതരണത്തെ ആയുധമായി ഉപയോഗിക്കുകയാണെന്ന് മന്ത്രി പറഞ്ഞു

Update: 2022-03-21 01:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

റഷ്യക്കെതിരായ പോരാട്ടത്തിന് സംഭാവന നൽകുന്നതിനായി ജർമൻകാർ കുറച്ച് മാംസം കഴിക്കണമെന്നും ഭക്ഷണം പാഴാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ജർമൻ കൃഷി മന്ത്രി സെം ഒസ്ദമര്‍. റഷ്യ ഭക്ഷ്യവിതരണത്തെ ആയുധമായി ഉപയോഗിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സ്പീഗല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ അഭ്യര്‍ഥന. റഷ്യ അതിന്‍റെ കയറ്റുമതി ശക്തി ഉപയോഗിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

''ഞാൻ ഒരു സസ്യാഹാരിയാണെങ്കിലും, എല്ലാവരും സസ്യാഹാരം കഴിക്കണമെന്ന് ഞാൻ പറയില്ല. എന്നാല്‍ മാംസം കഴിക്കുന്നത് കുറക്കുക. പുടിനെതിരായ ഒരു സംഭാവനയായിരിക്കുമത്'' ഒസ്ദമര്‍ പറഞ്ഞു. യൂറോപ്യൻ ഭൂഖണ്ഡത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് ഊർജത്തിന്‍റെയും ഭക്ഷ്യവസ്തുക്കളുടെയും വിലയിലെ വർധനവ് മൂലം ഉപഭോക്താക്കൾ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് മാർച്ച് 16ന് യൂറോപ്യൻ യൂണിയനിലെ റഷ്യൻ പ്രതിനിധി വ്ലാദിമിർ ചിസോവ് പറഞ്ഞിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News