ഇറാനിൽ മുസ്‌ലിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരിക്ക്‌

ഇറാന്റെ തെക്കൻ നഗരമായ ഷിറാസിലാണ് സംഭവം

Update: 2023-08-14 05:08 GMT
Advertising

തെഹാറാൻ: ഇറാന്റെ തെക്കൻ നഗരമായ ഷിറാസിൽ മുസ്‌ലിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയതു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയതതായി അധികൃതർ അറിയിച്ചു.

ഇന്നലെ രാത്രി എകദേശം ഏഴുമണിയോടെ സായുധ തീവ്രവാദി പള്ളിയിൽ കയറി വെടിവെക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ നടന്ന അക്രമണം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. അന്നത്തെ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്.

ഇറാൻ പാർലമെന്റിനെയും ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ അയത്തുള്ള റുഹുള്ള ഖുമൈനിയുടെ ശവകൂടീരത്തെയും ലക്ഷ്യമിട്ട് 2017ൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തവും ഇസ് ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News