ഓപ്പറേഷൻ ഗംഗ; നാല് സപൈസ്‌ജെറ്റ് വിമാനങ്ങൾകൂടി അയക്കും

റൊമാനിയ സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കായിരിക്കും വിമാനങ്ങൾ അയക്കുക

Update: 2022-03-02 10:13 GMT
Advertising

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കൂടുതൽ വിമാനങ്ങൾ അയക്കാൻ തീരുമാനം. സ്‌പൈസ് ജെറ്റിന്റെ നാല് വിമാനങ്ങൾ കൂടി ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും. റൊമാനിയ സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കായിരിക്കും വിമാനങ്ങൾ അയക്കുക.

എന്നാല്‍ യുക്രൈനില്‍ നിന്ന് ട്രൈയിന്‍ മാർഗം എത്തിയ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുമ്പോൾ കൂടുതൽ വിദ്യാർത്ഥികൾ എംബസി നിർദ്ദേശപ്രകാരം കിഴക്കൻ മേഖലകളിൽ നിന്ന് അതിർത്തിയിലേക്ക് എത്തുന്നുണ്ട്. രക്ഷാ പ്രവർത്തനത്തിൻറെ ഏകോപനത്തിനായി കേന്ദ്ര മന്ത്രിമാരും വിവിധ അതിർത്തികളിൽ ഉണ്ട്. ഓപ്പറേഷൻ ഗംഗയിലെ പതിനൊന്നാം വിമാനം കൂടി എത്തിയതോടെ ഇത് വരെ ഇരുന്നൂറിലേറെ മലയാളികൾ ഉൾപ്പടെ രണ്ടായിരത്തിലേറെ ഇന്ത്യക്കാർ തിരിച്ചെത്തിയിട്ടുണ്ട്.

യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം തുടങ്ങിയത് മുതൽ വിദ്യാർഥികളാണ് ഏറ്റവും ദുരിതത്തിലായത്. പലരും ദിവസങ്ങളോളം ബങ്കറിൽ അഭയം തേടിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൂടുതൽ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചിരുന്നു. ഇനിയും പലയിടങ്ങളിലും വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ഖാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിനിടെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിയും കർണാടക സ്വദേശിയായ നവീൻ ( 21 ) കൊല്ലപ്പെട്ടിരുന്നു. നവീനിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

അതേസമയം, യുക്രൈനിൽ കുടുങ്ങിയവരെ റഷ്യൻ അതിർത്തി വഴി രക്ഷപ്പെടുത്താനാണ് ശ്രമം. ഖർകീവിലും സുമിയിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നുണ്ട്.12000 ഇന്ത്യക്കാർ യുക്രൈൻ വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ വ്യക്തമാക്കി. റഷ്യയിലെ ബെൽഗറോഡ് വഴി ഇന്ത്യക്കാരെ രക്ഷപ്പെടുത്താനാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News