പാകിസ്താനിൽ പ്രളയദുരിത ബാധിതർ സഞ്ചരിച്ച ബസിന് തീ പിടിച്ചു; 18 പേർ വെന്ത് മരിച്ചു

വെള്ളം ഇറങ്ങിയതിനെ തുടർന്ന് താമസസ്ഥലത്തേക്ക് തിരിച്ചു വരികയായിരുന്നു

Update: 2022-10-15 04:34 GMT
Advertising

കറാച്ചി: പാകിസ്താനിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. 12കുട്ടികളടക്കം ൧൮ പേർ വെന്ത് മരിച്ചു. 50 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. കറാച്ചി- നൂരിയാബാദ് ഹൈവേയിൽ വെച്ചാണ് തീപിടിത്തമുണ്ടായത്.

വെള്ളപ്പൊക്കത്തെ തുടർന്ന് കാറാച്ചിയിലേക്ക് മാറ്റിപ്പാർപ്പിച്ചവരാണ് മരിച്ചവർ. വെള്ളം ഇറങ്ങിയതിനെ തുടർന്ന് താമസസ്ഥലത്തേക്ക് തിരിച്ചു  പോകുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ജംഷോറോയിലെയും നൂരിയാബാദിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്ന്‌ പൊലീസ് പറഞ്ഞു. പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്നും നിയമ നടപടികൾക്ക് ശേഷം പരിശോധന നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും അധികൃതർ അറിയിച്ചു.

പ്രളയത്തിൽപ്പെട്ടവരെ കയറ്റിയ ബോട്ട് മറിഞ്ഞ് പാകിസ്താനിൽ കഴിഞ്ഞമാസം13പേർ മരിച്ചിരുന്നു. പ്രളയബാധിത മേഖലയിലുള്ളവരെ റിലീഫ് ക്യാമ്പിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. പാകിസ്താനിലുണ്ടായ പ്രളയം കാരണം നിരവധി പേരെയാണ് മാറിത്താമസിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് രാജ്യം നേരിട്ടത്. പ്രളയവും മണ്ണിടിച്ചിലും മൂലം വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തുണ്ടായത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News