പാകിസ്താനിലെ പോളിംഗ് സ്റ്റേഷനിൽ വെടിവെപ്പ്: സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്

Update: 2024-02-08 05:41 GMT
Advertising

ഇസ്‍ലാമാബാദ്: പാകിസ്താനിൽ തെരഞ്ഞെടുപ്പിനിടയിലുണ്ടായ വെടിവെപ്പിൽ പോളിംഗ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊ​ല്ലപ്പെട്ടു. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് വെടിവെപ്പ് റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൻഖ്വ മേഖലയിലെ പോളിംഗ് സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്.

പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആളുകൾ പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നതിടിയിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച വൈകുന്നേരം തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ രണ്ട് രാഷ്ട്രീയ ഓഫീസുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു.

പതിനായിരക്കണക്കിന് പോലീസുകാരെയും അർദ്ധസൈനികരെയും പോളിംഗ് സ്റ്റേഷനുകളിൽ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ നടപടിയുടെ ഭാഗമായി എന്ന് മൊബൈൽ ഫോൺ സേവനവും രാജ്യത്തുടനീളം താൽക്കാലികമായി റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.

പാർലമെന്റി​ലേക്കു​ം നാല് പ്രവിശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 കോടി വോട്ടർമാരാണ് 16ാമത് പാർലമെന്റിലേക്കുള്ള 266 എം.പിമാരെ തിര​ഞ്ഞെടുക്കുന്നത്. പഞ്ചാബ്,സിന്ധ്,ബലൂചിസ്താൻ,ഖൈബർ പഖ്തൂൻഖ്വ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന പ്രവ്യശ്യകൾ.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News