യുക്രൈൻ സംഘർഷത്തിനിടെ ഇമ്രാൻ ഖാൻ റഷ്യയിൽ; പുടിനുമായി കൂടിക്കാഴ്ച

രണ്ട് ദശകത്തിനിടെ ഒരു പാക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ റഷ്യൻ സന്ദർശനമാണിത്

Update: 2022-02-24 12:14 GMT
Editor : Shaheer | By : Web Desk
Advertising

ഉക്രൈൻ സംഘർഷത്തിനിടെ ഔദ്യോഗിക സന്ദർശനത്തിനായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യയിൽ. ദ്വിദിന സന്ദർശനത്തിനായാണ് പാക് പ്രധാനമന്ത്രി മോസ്‌കോയിലെത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

രണ്ട് ദശകത്തിനിടെ ഒരു പാക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ റഷ്യൻ സന്ദർശനമാണിത്. റഷ്യയുടെ യുക്രൈൻ നടപടിയെ ലോകസമൂഹം ഏറെ ആശങ്കയോടെ ഉറ്റുനോക്കുന്നതിനിടെ തന്നെയുള്ള സന്ദർശനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. രണ്ടാം ലോകയുദ്ധ കാലത്ത് കൊല്ലപ്പെട്ട സോവിയറ്റ് യൂനിയൻ സൈനികരുടെ സ്മൃതികുടീരമായ 'ടോംബ് ഓഫ് ദ അൺനൗൺ സോൾജ്യേഴ്‌സി'ൽ റീത്ത് വച്ചായിരുന്നു ഇമ്രാൻ ഖാൻ ഔദ്യോഗിക സന്ദർശനത്തിനു തുടക്കമിട്ടത്. ക്രെംലിൻ വാളിലെ സ്മാരകത്തിലെത്തി കൊല്ലപ്പെട്ട സൈനികർക്ക് ആദരമർപ്പിച്ചു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പര്യടനം നിർത്തി നാട്ടിലേക്ക് മടങ്ങുമെന്ന വാർത്തകൾ ഇമ്രാൻ ഖാന്റെ ഡിജിറ്റൽ മാധ്യമ വക്താവ് ഡോ. അർസലാൻ ഖാലിദ് തള്ളി. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ പര്യടനം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, ഊർജമേഖലിൽ സഹകരണം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സന്ദർശനം.

Summary: Pakistan PM Imran Khan arrived in Russia on a two-day visit, to hold talks with Russian President Vladimir Putin to reset the bilateral ties and expand cooperation in the energy sector

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News