ബിജെപി നേതാക്കളുടെ പ്രവാചകവിരുദ്ധ പ്രസ്താവനകളെ കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്ന് പാകിസ്താൻ

സൗദി അറേബ്യ, ഇറാൻ, ഖത്തർ, കുവൈത്ത്, അറബ് ലീഗ്, മുസ്‌ലിം വേൾഡ് ലീഗ് തുടങ്ങിയ രാജ്യങ്ങളും സംഘടനകളും പ്രസ്താവനക്കെതിരെ രംഗത്തെത്തി.

Update: 2022-06-06 02:06 GMT
Advertising

ഇസ്‌ലാമാബാദ്: ബിജെപി നേതാക്കളുടെ പ്രവാചകവിരുദ്ധ പ്രസ്താവനകളെ കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ്. ഇന്ത്യയിൽ മതസ്വാതന്ത്ര്യം തകർന്നുവെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്നും ശഹബാസ് ശരീഫ് പറഞ്ഞു. മോദിയുടെ കീഴിൽ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെടുന്നു. ലോകരാജ്യങ്ങൾ ഇന്ത്യയെ ശാസിക്കണമെന്നും പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ടെലിവിഷൻ സംവാദത്തിനിടെ ബിജെപി വക്താവായിരുന്ന നുപുർ ശർമ പ്രവാചകനെതിരെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. സൗദി അറേബ്യ, ഇറാൻ, ഖത്തർ, കുവൈത്ത്, അറബ് ലീഗ്, മുസ്‌ലിം വേൾഡ് ലീഗ് തുടങ്ങിയ രാജ്യങ്ങളും സംഘടനകളും പ്രസ്താവനക്കെതിരെ രംഗത്തെത്തി.

ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് ഖത്തറും കുവൈത്തും പ്രതിഷേധം അറിയിച്ചത്. പ്രവാചക നിന്ദയിൽ ഒമാനിലും വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാന്റ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News