ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ 'ഫ്രീ ഫലസ്തീന്‍' ബാനറുമായി പിഎസ്‍ജി ആരാധകര്‍

മത്സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗ്യാലറിയില്‍ ബാനര്‍ ഉയര്‍ന്നത്

Update: 2024-11-07 07:08 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാരിസ്: ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ  'ഫ്രീ ഫലസ്തീന്‍' ബാനര്‍ ഉയര്‍ത്തി പിഎസ്‍ജി ആരാധകര്‍. ബുധനാഴ്ച അത്‍ലറ്റികോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിനിടെയായിരുന്നു ബാനര്‍ പ്രത്യക്ഷപ്പെട്ടത്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗ്യാലറിയില്‍ ബാനര്‍ ഉയര്‍ന്നത്.

അൽ അഖ്സ പള്ളിയുടെയും ഫലസ്തീന്‍, ലബനീസ് പതാകകളുടെ ചിത്രങ്ങളും ബാനറിൽ ഉണ്ടായിരുന്നു. 'മൈതാനത്ത് യുദ്ധം,ലോകത്ത് സമാധാനം 'എന്നിങ്ങനെ ബാനറില്‍ എഴുതിയിട്ടുണ്ട്. ഫ്രീ പലസ്തീനിലെ 'i' എന്ന അക്ഷരം, ഫലസ്തീൻ ഐക്യദാർഢ്യത്തിന്‍റെ പ്രതീകമായ കഫിയയയുടെ മാതൃകയിൽ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളുടെ ഭൂപടം ചിത്രീകരിച്ചിരിക്കുന്നു.

ഫലസ്തീന്‍ വിഷയത്തില്‍ തിങ്കളാഴ്ച ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷന്‍റെ ഓഫീസിലേക്കും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാരീസിലെ ഫുട്ബാൾ അസോസിയേഷൻ ആസ്ഥാനത്തേക്കാണ് ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ എത്തിയത്. യുവേഫ ചാമ്പ്യൻസ് ലീഗിലെ ഫ്രഞ്ച് -ഇസ്രായേൽ ടീമുകൾ തമ്മിലുള്ള മത്സരം മാറ്റിവയ്ക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News