ഒരു ഡോസ് വാക്സിനെടുത്ത കാനഡക്കാര്‍ക്ക് പുറത്തുള്ളവരുമായി ഇടപഴകാം; അടച്ചിട്ട മുറികളില്‍ ഒത്തുകൂടല്‍ വേണ്ടെന്ന് അധികൃതര്‍
വാക്‌സിന്‍ വിതരണം കൂടുതന്നതോടെ എല്ലാ കാനഡക്കാര്‍ക്കും ജൂണ്‍ മാസത്തോടെ കുറഞ്ഞത് ഒരു വാക്‌സിന്‍ ഡോസെങ്കിലും ലഭ്യമാകും
മാസ്കില്‍ നിന്നും പതിയെ മോചനം നേടിക്കൊണ്ടിരിക്കുകയാണ് അമേരിക്ക പോലുള്ള രാജ്യങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുന്നു. പുതിയൊരു ലോകത്തിലേക്ക് കടക്കുകയാണ് അവര്‍. കാനഡയില്‍ ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇളവുകള്‍ നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
ഒരു ഡോസ് വാക്‌സിനേഷന്‍ എടുത്തിട്ടുള്ള കാനഡക്കാര്‍ക്ക് വേനല്‍ക്കാലത്ത് അടുത്ത കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പുറമെയുള്ളവരുമായി ഇടപഴകാന്‍ കഴിയുമെന്ന് കാനഡയിലെ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.
വാക്‌സിന്‍ വിതരണം കൂടുതന്നതോടെ എല്ലാ കാനഡക്കാര്‍ക്കും ജൂണ്‍ മാസത്തോടെ കുറഞ്ഞത് ഒരു വാക്‌സിന്‍ ഡോസെങ്കിലും ലഭ്യമാകും. സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുമെന്ന് ഡോ. തെരേസ ടാം പറഞ്ഞു - എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നതുവരെ ജനങ്ങള്‍ അടച്ചിട്ട മുറികളിലുള്ള ഒത്തുചേരലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.
കേസുകളുടെ എണ്ണം ഇപ്പോഴും വളരെ ഉയര്‍ന്നതാണെന്നും വാക്‌സിനേഷന്‍ കവറേജ് വളരെ കുറവാണെന്നും അതിനാല്‍ പൊതുജനാരോഗ്യ നടപടികള്‍ തുടരുമെന്നും അവര്‍ പറഞ്ഞു. ഭാഗികമായി വാക്‌സിനേഷന്‍ ലഭിച്ചവര്‍ പോലും വിശാലമായ വാക്‌സിന്‍ കവറേജ് ഉണ്ടാകുന്നതുവരെ മറ്റുള്ളവരില്‍ നിന്ന് മാറിനില്‍ക്കണം.
75 ശതമാനം മുതിര്‍ന്നവരിലും കുറഞ്ഞത് ഒരു വാക്‌സിന്‍ ഡോസ് ലഭിച്ചിട്ടുണ്ടെന്നും 20 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയാല്‍ മാത്രമേ പ്രവിശ്യകള്‍ പൊതുജനാരോഗ്യ നിയന്ത്രണങ്ങള്‍ നീക്കാന്‍ ആരംഭിക്കൂ എന്നും ടാം പറഞ്ഞു. കാനഡ ദിനത്തിന് മുമ്പായി വാക്‌സിന്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് . എന്നാല്‍ ആ ലക്ഷ്യത്തിലെത്താന്‍ മിക്ക കാനഡക്കാര്‍ക്കും അവരുടെ ഊഴം വരുന്നതുവരെ കാത്തിരിക്കേണ്ടിവരും. വെള്ളിയാഴ്ച യാകുമ്പോഴേക്കും മുതിര്‍ന്നവരില്‍ 50 ശതമാനം പേര്‍ക്ക് ഒരു ഷോട്ട് എങ്കിലും ലഭിച്ചിരിക്കും.
മുതിര്‍ന്ന പൗരന്മാരില്‍ 75 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുറ്റത്ത് ക്യാമ്പിംഗ്, ഹൈക്കിംഗ്, പിക്‌നിക്, ചെറിയ വീട്ടുമുറ്റത്തെ ബിബിക്യു, പാനീയങ്ങള്‍ എന്നിവ സുരക്ഷിതമായി ആസ്വദിക്കാന്‍ കഴിയുമെന്ന് ടാം പറഞ്ഞു. എല്ലാ തലത്തിലുമുള്ള ഗവണ്‍മെന്‍റിന്‍റെ പ്രാഥമിക ലക്ഷ്യം പ്രവിശ്യകളിലെയും പ്രദേശങ്ങളിലെയും ലോക്ക്ഡൗണില്‍ നിന്ന് സാവധാനം ലഘൂകരിക്കാനും ഇപ്പോള്‍ നിലവിലുള്ള വീട്ടില്‍ തന്നെ കഴിയാനുള്ള ഉത്തരവ് നീക്കം ചെയ്യാനുമുള്ള വ്യവസ്ഥകള്‍ സൃഷ്ടിക്കുകയെന്നതാണ്. ജനങ്ങള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം, ഭാഗികമായി വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ സാമൂഹ്യ അകലം പാലിക്കുന്നത് തുടരുകയും ഭാവിയിലും മാസ്‌ക് ധരിക്കുകയും വേണം...ടാം പറഞ്ഞു.