രോഗികളുടെ കയ്യില്‍ പേരും വിവരങ്ങളും പച്ച കുത്തും; കാണാതാകുന്ന അല്‍ഷിമെഴ്സ് രോഗികളെ കണ്ടെത്താന്‍ ചൈനയില്‍ നിന്നൊരു മാതൃക
ഴാങ് എന്ന ടാറ്റൂ പാർലറിന്റെ ഉടമ വാൻറെൻ ടാറ്റൂ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ആശയം വൈറലായത്
ബെയ്ജിങ്: അൽഷിമെഴ്‌സ് കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകളെയാണ് ഓരോ ദിവസവും കാണാതാവുന്നത്. തങ്ങളുടെ പേരും മേൽവിലാസവുമെല്ലാം മറന്നുപോകുന്ന രോഗികൾ തിരിച്ച് വീട്ടിലേക്കോ ആശ്രിത കേന്ദ്രങ്ങളിലേക്കോ പോകാനുള്ള വഴി മറന്നു പോകുന്നു. എന്നാൽ ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ഒരു ടാറ്റൂ പാർലർ. രോഗികളെ കാണാതാവുകയാണെങ്കിൽ അവരെ തിരിച്ചറിയാനായി കയ്യിൽ അവരവരുടെ വിവരങ്ങൾ കയ്യിൽ ടാറ്റൂ ചെയ്യുന്നതാണ് രീതി. ഴാങ് എന്ന ടാറ്റൂ പാർലറിന്റെ ഉടമ വാൻറെൻ ടാറ്റൂ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ആശയം വൈറലായത്.
ജൂലൈ 9 ന് ഇദ്ദേഹം ഷെൻഷെനിലെയും ഡോങ്ഗുവാനിലെയും തന്റെ മൂന്ന് ടാറ്റൂ സ്റ്റോറുകളിലും അൽഷിമേഴ്സ് രോഗമുള്ള മുതിർന്നവർക്ക് സൗജന്യ ടാറ്റൂകൾ നൽകുമെന്ന് അറിയിച്ചു. 'അൽഷിമേഴ്സ് രോഗത്തിനുള്ള പരിചരണം' എന്ന ടാഗോടെയാണ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ അൽഷിമേഴ്സുള്ള മുതിർന്നവർക്ക് സൗജന്യ സ്ഥിരം ടാറ്റൂകൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനകം തന്നെ താൻ കുറച്ച് രോഗികൾക്ക് സേവനം നൽകിയിട്ടുണ്ടെന്നും തന്റെ വൈറലായ പോസ്റ്റിന് ശേഷം 40-ലധികം കൺസൾട്ടേഷനുകൾ ലഭിച്ചിട്ടുണ്ടെന്നും ഷാങ് മാധ്യമങ്ങളോട് പറഞ്ഞു.
'തന്റെ പ്രൊഫഷണൽ കഴിവുകൾ ഉപയോഗിച്ച് സമൂഹത്തിന് അർത്ഥവത്തായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പ്രകടിപ്പിച്ച അവർ, രോഗിയുടെ കൈയിൽ മകന്റെയോ മകളുടെയോ രക്ഷിതാവിന്റെയോ കുടുംബ വിവരങ്ങളും ഫോൺ നമ്പറുകളും ടാറ്റൂ ചെയ്യും. ഈ രീതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് യാങ് പറഞ്ഞു. 'ചില രോഗികൾ തയ്യാറാണ്. കുടുംബാംഗങ്ങളുടെ ഭാരം കുറയ്ക്കാൻ അവർ ശാന്തരായിരിക്കുമ്പോൾ പച്ചകുത്തണം. ടാറ്റൂ ചെയ്യുന്നത് ക്രൂരമായി തോന്നാം, പക്ഷേ രോഗിയുടെ കുടുംബാംഗങ്ങളെ ഉടൻ ബന്ധപ്പെടാൻ ഇത് ആളുകളെ സഹായിക്കും, ''മാധ്യമങ്ങളോട് സംസാരിക്കവെ യാങ് കൂട്ടിച്ചേർത്തു.