കോവിഡ് വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുന്നവരെ ജയിലിലടക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്
മാര്‍ച്ച് മുതലാണ് ഫിലിപ്പീന്‍സില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ നിരക്ക് വളരെ കുറവാണ്.
കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ ജയിലിലടക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. ഇവര്‍ക്ക് ബലമായി വാക്‌സിന്‍ കുത്തിവെക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. രാജ്യത്ത് വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ തോതില്‍ തുടരുന്നതാണ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്.
വാക്‌സിനെടുക്കാന്‍ താല്‍പര്യമില്ലെങ്കില്‍ നിങ്ങള്‍ ഫിലിപ്പീന്‍സ് വിട്ടുപോകുക, ഇന്ത്യയിലോ അമേരിക്കയിലോ എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് പോവാം. ഇവിടെ തുടരുന്ന കാലത്തോളം മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ വൈറസ് വാഹകരായി പ്രവര്‍ത്തിക്കാമെന്നതിനാല്‍ വാക്‌സിന്‍ എടുക്കുക തന്നെ വേണം-ഡ്യൂട്ടര്‍ട്ട് പറഞ്ഞു.
മാര്‍ച്ച് മുതലാണ് ഫിലിപ്പീന്‍സില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ നിരക്ക് വളരെ കുറവാണ്. വിവാദമായ പ്രസ്താവനകളിലൂടെ നിരന്തരമായി വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് ഡ്യൂട്ടര്‍ട്ട്. ലോക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെക്കണമെന്ന ഡ്യൂട്ടര്‍ട്ടിന്റെ പ്രസ്താവന വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.