താലിബാൻ ഏറ്റെടുത്ത ശേഷം കാബൂളിൽ ഇറങ്ങുന്ന ആദ്യ രാജ്യാന്തര സർവീസായി പി.ഐ.എ

അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തിലെത്തിയ ആഗസ്റ്റ് 15ന് ശേഷം ആദ്യമായാണ് ഒരു രാജ്യാന്തര വിമാനം കാബൂളില്‍ എത്തുന്നത്. ഇസ്‌ലാബാദിൽനിന്നു വന്ന പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ (പിഐഎ) വിമാനമാണ് കാബൂൾ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തത്.

Update: 2021-09-13 09:57 GMT
Editor : rishad | By : Web Desk
Advertising

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിനുശേഷം ആദ്യമായി ഒരു രാജ്യാന്തര കൊമേഷ്യല്‍ വിമാനം തലസ്ഥാനമായ കാബൂളിൽ ഇറങ്ങി. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തിലെത്തിയ ആഗസ്റ്റ് 15ന് ശേഷം ആദ്യമായാണ് ഒരു രാജ്യാന്തര വിമാനം കാബൂളില്‍ എത്തുന്നത്. ഇസ്‌ലാബാദിൽനിന്നു വന്ന പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ (പിഐഎ) വിമാനമാണ് കാബൂൾ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തത്.

ഏകദേശം പത്ത് പേര്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. പതിവ് വാണിജ്യ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ എയര്‍ലൈന് താല്‍പര്യമുണ്ടെന്ന് പി.ഐ.എ വക്താവ് അറിയിച്ചു. എന്നാല്‍ എത്ര സമയം എടുക്കുമെന്ന് വ്യക്തമല്ല. അമേരിക്കൻ സേനയുടെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ബഹളങ്ങൾക്കിടയിൽ കാബൂൾ വിമാനത്താവളത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഖത്തറിന്റെയും മറ്റു രാജ്യങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കേടുപാടുകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാനിസ്താൻ.

ആഗസ്റ്റ് 31നാണ് കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുന്നത്. ഖത്തർ എയർവേഴ്‌സ് കാബൂൾ വിമാനത്താവളത്തിൽ നിന്ന് നിരവധി ചാർട്ടേഡ് സർവീസുകൾ നടത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ കാബൂളിൽ നിന്ന് പോകാൻ സാധിക്കാതിരുന്ന വിദേശികളെയും അഫ്ഗാൻ പൗരന്മാരേയും കൊണ്ടുപോകാനായിരുന്നു ഇത്. അതേസമയം ഈ മാസം മൂന്നിന് അഫ്ഗാൻ എയർലൈൻ ആഭ്യന്തര സർവീസുകള്‍ക്ക് തുടക്കമിടുകയും ചെയ്തിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News