പ്രശസ്ത ഫിറ്റ്‍നസ് ഇന്‍ഫ്ലുവന്‍സര്‍ റെയ്‌ഷെൽ ചേസ് അന്തരിച്ചു; ദുരൂഹത,അന്വേഷണം
റെയ്ഷെലിന്‍റെ മകളാണ് മാതാവിന്‍റെ മരണവാര്‍ത്ത അറിയിച്ചത്
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍റിലെ പ്രശസ്ത ഫിറ്റ്‍നസ് ഇന്‍ഫ്ലുവന്‍സറും ബോഡി ബില്‍ഡറുമായ റെയ്‌ഷെൽ ചേസ് അന്തരിച്ചു. 41 വയസായിരുന്നു. റെയ്ഷെലിന്‍റെ മകളാണ് മാതാവിന്‍റെ മരണവാര്‍ത്ത അറിയിച്ചത്. മരണകാരണം വ്യക്തമല്ല. ന്യൂസിലാന്‍ഡ് പൊലീസ് കേസേടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അഞ്ചു മക്കളുടെ അമ്മയായ ചേസിന് ഫേസ്ബുക്കിൽ 1.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഫിറ്റ്നസിനെക്കുറിച്ചും സിംഗിള്‍ പേരന്‍റിംഗിനെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ നിരന്തരം പ്രചോദനാത്മകമായ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. മരണവുമായി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് നീതിന്യായ മന്ത്രാലയ വക്താവ് പറഞ്ഞു.''ഞങ്ങളെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നയാളായിരുന്നു അമ്മ. ദയയുള്ളവള്‍. ഞങ്ങള്‍ക്ക് എപ്പോഴും നല്ല നല്ല ഉപദേശങ്ങള്‍ നല്‍കുമായിരുന്നു. ഒരുപാട് ആഗ്രഹങ്ങളുള്ള സ്ത്രീയായിരുന്നു. കൂടാതെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്തു.എനിക്ക് അമ്മയെ മിസ് ചെയ്യുന്നുണ്ട്. ആ സ്നേഹം ഒരിക്കലും മറക്കില്ല'' മൂത്ത മകള്‍ അന്ന ചേസ് പ്രസ്താവനയില്‍ പറയുന്നു.
2015 ഫെബ്രുവരിയിലാണ് ക്രിസ് ചേസുമായുള്ള വിവാഹബന്ധം റെയ്ഷല്‍ വേര്‍പെടുത്തുന്നത്. പിന്നീട് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ക്രിസ് പിടിക്കപ്പെടുകയും 10 വർഷം തടവിലാവുകയും ചെയ്തു. വളരെ ചെറുപ്പത്തില്‍ ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച റെയ്ഷല്‍ വിവിധ മത്സരങ്ങളില്‍ വിജയി ആയിട്ടുണ്ട്. 2011-ൽ, ലാസ് വെഗാസിൽ നടന്ന ഒളിമ്പിയ ബോഡി ബിൽഡിംഗ് ഇവന്റിൽ പങ്കെടുക്കുന്ന ന്യൂസിലൻഡിൽ നിന്നുള്ള ആദ്യത്തെ വനിതയാണ് റെയ്‌ഷെൽ ചേസ്. 2016ല്‍ വെല്ലുവിളി നിറഞ്ഞ വിവാഹമോചനാന്തര ജീവിതത്തെക്കുറിച്ച് ഒരു ലേഖനം റെയ്ഷല്‍ എഴുതിയിരുന്നു. കുട്ടികള്‍ക്കായി മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്ന ബന്ധങ്ങൾ ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നൽകി.തന്‍റെ രണ്ട് ഇളയ കുട്ടികളുമായി ഒമ്പത് മാസം ഗർഭിണിയായിരിക്കുമ്പോൾ പോലും കുട്ടികളെ ഒറ്റയ്ക്ക് വളർത്തുന്നത് തനിക്ക് കൂടുതൽ ആത്മവിശ്വാസവും ശാക്തീകരണവും ഉണ്ടാക്കിയതെങ്ങനെയെന്ന് അവർ പറഞ്ഞിരുന്നു.