പവർ പോയിന്റ് പ്രസന്റേഷന്റെ സഹ സ്ഥാപകൻ ഡെന്നിസ് ഓസ്റ്റിൻ അന്തരിച്ചു

സെപ്റ്റംബർ ഒന്നിന് കാലിഫോർണിയയിലെ ലോസ് അൾടോസിലായിരുന്നു അന്ത്യം

Update: 2023-09-10 12:36 GMT
Advertising

കാലിഫോർണിയ: പവർ പോയിന്റ് പ്രസന്റേഷൻ സഹസ്ഥാപകൻ ഡെന്നിസ് ഓസ്റ്റിൻ (76) അന്തരിച്ചു. സെപ്റ്റംബർ ഒന്നിന് കാലിഫോർണിയയിലെ ലോസ് അൾടോസിലായിരുന്നു അന്ത്യം. അദ്ദഹത്തിന് ശ്വാസകോശ അർബുദമുണ്ടായിരുന്നുവെന്നും അത് പിന്നീട് തലച്ചോറിനെ ബാധിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ മകൻ മിഷേൽ ഓസ്റ്റിൻ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.

വിർജിനി യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഡെന്നിസ് ഓസ്റ്റിൻ എഞ്ചിനീയറിംഗ് പഠിച്ചത്. 1987 ൽ ഡെന്നിസ് ഓസ്റ്റിനും റോബേർട്ട് ഗാസ്‌കിൻസും ചേർന്നാണ് പവർ പോയിന്റ് അവതരിപ്പിച്ചത്. ഇത് കുറച്ചു മാസങ്ങൾക്ക് ശേഷം 14 മില്ല്യൺ ഡോളറിന് മൈക്രോസോഫ്റ്റ് സ്വന്തമാക്കുകയായിരുന്നു. 1985 മുതൽ 1996 ൽ വിരമിക്കുന്നതു വരെ ഡെന്നിസ് ഓസ്റ്റിനായിരുന്നു പവർ പോയിന്റിന്റെ പ്രൈമറി ഡെവലപ്പർ.

1993 ൽ പവർ പോയിന്റ്ിന് 100 മില്ല്യൺ ഡോളറിന്റെ വിൽപ്പനയുണ്ടാവുകയും മൈക്രോസോഫ്റ്റ് പവർ പോയിന്റിനെ തങ്ങളുടെ ഓഫീസ് പ്രോഗ്രാം സ്യൂട്ടിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു. ഓരോ ദിവസവും 30 മില്ല്യണിലധികം പ്രസന്റേഷനുകൾ പവർ പോയിന്റിൽ നിർമിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. കോർപ്പറേറ്റ് എക്‌സിക്യുട്ടീവുകൾ, ബിസിനെസ് സ്‌കൂളുകൾ, പ്രൊഫസർമാർ, മിൽട്ടറി ജനറൽസ് എന്നിവരാണ് ഈ സോഫ്റ്റവെയർ പ്രധാനമായും ഉപയോഗിക്കുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News