യു.എസിൽ ആഞ്ഞുവീശി ടൊർണാഡോ ചുഴലിക്കാറ്റ്; വൻ നാശം

വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

Update: 2022-05-02 05:38 GMT
Editor : Lissy P | By : Web Desk
Advertising

കാൻസസ്: അമേരിക്കയിലെ കാൻസസിൽ ആഞ്ഞടിച്ച ടൊർണാഡോ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. വെള്ളിയാഴ്ച രാത്രിയാണ് കാൻസസിലെ വിവിധ പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായി വൈദ്യുതി മുടങ്ങുകയും ചെയ്തു. ഏഴായിരത്തോളം ആളുകൾക്കാണ് വൈദ്യുതി മുടങ്ങിയത്.

സെഡ്വിക്ക് കൗണ്ടിയിൽ 100 കെട്ടിടങ്ങൾക്ക് വരെ കേടുപാടുകൾ സംഭവിച്ചെന്ന് ആൻഡോവർ ഫയർ ചീഫ് ചാഡ് റസ്സൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആൻഡോലവർ മേഖലയിലാണ് വൻ നാശം സംഭവിച്ചത്. ടൊണാർഡോ ആഞ്ഞുവീശുന്ന നിരവധി ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുമറിയുന്നതിന്റെയും കെട്ടിടങ്ങളുടെ മേൽക്കൂരകൾ മുഴുവനോടെ തകർന്നുവീഴുന്നതിന്റെയും ദൃശ്യങ്ങൾ ഇതിലുണ്ട്.

158- 206 mph വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് വിവരം. അടുത്ത രണ്ടു ദിവസങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ന്യൂമെക്സിക്കോ, കൊളറാഡോ, ഒക്ലഹോമ മേഖലകളും ഭീഷണിയിലാണ്. നെബ്രാസ്‌ക, മിസോറി തുടങ്ങിയ സ്ഥലങ്ങളിലും കാറ്റിനു സാധ്യതയുണ്ട്. ചുഴലിക്കാറ്റിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറി നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News