മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു; ഗർഭിണിയായ 17കാരിക്കു ദാരുണാന്ത്യം

കുളി കഴിഞ്ഞ ശേഷം മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുമ്പോഴാണു പെൺകുട്ടിക്ക് ഷോക്കേറ്റത്

Update: 2023-08-25 12:30 GMT
Editor : Shaheer | By : Web Desk
Advertising

ബ്രസീലിയ: ഒൻപതു മാസം ഗർഭിണിയായ കൗമാരക്കാരിക്കു ഷോക്കേറ്റ് ദാരുണാന്ത്യം. ബ്രസീലിലെ കാംപിന ഗ്രാൻഡെയിലാണു സംഭവം. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റാണു മരണം.

ജെന്നിഫർ കരോലൈൻ എന്നു പേരുള്ള 17കാരിയാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാവിലെയാണു സംഭവം. കുളി കഴിഞ്ഞ ശേഷം എക്‌സ്റ്റൻഷനിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുമ്പോഴാണു പെൺകുട്ടിക്ക് ഷോക്കേറ്റത്. ജെന്നിഫറിന്റെ കരച്ചിൽ കേട്ട് ഭർത്താവ് ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയെ രക്ഷിക്കാനുള്ള നീക്കത്തിനിടെ യുവാവിനും ഷോക്കേറ്റു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ മൊബൈൽ അത്യാഹിത പരിചരണ വിഭാഗം പെൺകുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗർഭസ്ഥശിശുവും മരിച്ചിട്ടുണ്ട്.

അപകടത്തിൽ കാംപിന ഗ്രാൻഡെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Summary: 9-months-pregnant woman charges phone after bath, dies from electrical shock in Brazil

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News