'വിദ്വേഷം പരത്തുന്നു': വെനസ്വേലയിൽ എക്‌സിന് പത്ത് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി പ്രസിഡന്റ് മഡുറോ

പ്രസിഡന്റ് തെരഞ്ഞെടുപ്പിനെച്ചൊല്ലി മഡുറോയും 'എക്സ്' ഉടമ ഇലോൺ മസ്‌കും തമ്മിലുണ്ടായ വാഗ്വാദത്തിന് പിന്നാലെയാണ് നടപടി.

Update: 2024-08-10 10:12 GMT
Editor : rishad | By : Web Desk
Advertising

കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിന് പത്ത് ദിവസത്തെ നിരോധനം ഏർപ്പെടുത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോ.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ മഡുറോ മൂന്നാമതും വിജയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യം ചെയ്ത് വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രസിഡന്റ്  തെരഞ്ഞെടുപ്പിനെച്ചൊല്ലി മഡുറോയും 'എക്‌സ്' ഉടമ ഇലോണ്‍ മസ്‌കും തമ്മിലുണ്ടായ വാഗ്വാദത്തിന് പിന്നാലെയാണ് വെനസ്വേലയുടെ നടപടി. 

മഡുറോയെ മസ്‌ക് കഴുതയുമായി ഉപമിച്ചിരുന്നു. മസ്‌ക് രാജ്യത്ത് വിദ്വേഷം, ആഭ്യന്തര ലഹള, കൊലപാതകം എന്നിവയ്‌ക്ക് പ്രേരിപ്പിച്ചുവെന്ന് മഡുറോ ആരോപിച്ചു. വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവ ഉപേക്ഷിക്കാനും മഡുറോ നേരത്തെ ആഹ്വാനം ചെയ്‌തിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News