യുദ്ധമുന്നണിയിലേക്ക് വിദേശികളെ ക്ഷണിച്ച് യുക്രൈൻ പ്രസിഡന്റ്

'ഈ യുദ്ധവേളയിൽ ഞങ്ങളുടെ രാജ്യത്തെ നിങ്ങൾ പിന്തുണയ്ക്കുന്നു എന്നതിന്റെ സുപ്രധാന തെളിവാണിത്' എന്ന് സെലെൻസ്‌കി പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു

Update: 2022-02-27 09:49 GMT
Editor : Dibin Gopan | By : Web Desk
Advertising

റഷ്യയുടെ ആക്രമണത്തിനെതിരെ പോരാട്ടം ശക്തമാക്കാൻ യുക്രൈൻ. സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു യുക്രൈന്റെ തീരുമാനമെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. സന്നദ്ധരായ വിദേശികളെ ഉൾപ്പെടുത്തി 'രാജ്യാന്തരസേന' രൂപീകരിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി പറഞ്ഞു.

'ഈ യുദ്ധവേളയിൽ ഞങ്ങളുടെ രാജ്യത്തെ നിങ്ങൾ പിന്തുണയ്ക്കുന്നു എന്നതിന്റെ സുപ്രധാന തെളിവാണിത്' എന്ന് സെലെൻസ്‌കി പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുക്രൈനിൽ റഷ്യൻ ആക്രമണം ശക്തമായ നഗരങ്ങളിൽ സൈനികമുന്നേറ്റം തടയാൻ ജനങ്ങൾ ആയുധമെടുത്തിരിക്കുകയാണ്. തെരുവുയുദ്ധത്തിനായി 18,000 തോക്കുകളാണ്, പോരാടാൻ സന്നദ്ധരായ സാധാരണക്കാർക്കു കഴിഞ്ഞ ദിവസം നൽകിയത്.പെട്രോൾ ബോംബ് ഉണ്ടാക്കാൻ യുക്രൈൻ സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. ബോംബ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

അതേസമയം, യുക്രൈനുമായുള്ള ചർച്ചകൾക്കായി റഷ്യൻ പ്രതിനിധി സംഘം ബെലറൂസിലെത്തി. റഷ്യൻ വിദേശ്യകാര്യ മന്ത്രാലയത്തിൻറേയും, പ്രതിരോധ മന്ത്രാലയത്തിൻറേയും പ്രതിനിധികളാണ് സംഘത്തിലുള്ളത്. എന്നാൽ ബെലാറൂസിൽ റഷ്യയുമായി ചർച്ചക്കില്ലെന്ന് യുക്രൈൻ പ്രഡിസന്റ് സെലൻസ്‌കി അറിയിച്ചു. ചർച്ച നടത്താൻ അഞ്ച് സ്ഥലങ്ങൾ യുക്രൈൻ നിർദേശിച്ചു. വാർസോ, ബ്രാട്ടിസ്‌ലാവ, ബുഡാപെസ്റ്റ്, ഇസ്താംബൂൾ, ബാകു എന്നീ സ്ഥലങ്ങളിൽ വച്ചേ ചർച്ചക്ക് തയ്യാറാവൂ എന്നാണ് യുക്രൈൻ അറിയിച്ചത്.

യുക്രൈനെതിരെയുള്ള റഷ്യൻ ആക്രമണം തുടരുകയാണ്. യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിന് റഷ്യ നിർദേശം നൽകി. തുടർച്ചയായി നാലാംദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ രാത്രിയും കിയവിന് നേരെ നിരവധി മിസൈൽ ആക്രണങ്ങളും ഷെല്ലാക്രമണങ്ങളും നടന്നു. വാസിൽകിയവിലെ എണ്ണ സംഭരണശാല റഷ്യ തകർത്തു.

തിങ്കളാഴ്ച രാവിലെ വരെ കിയവ് നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. കിയവ് നഗരത്തിൽ രാത്രിയും പകലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. റഷ്യൻ സേന നഗരത്തിൽ കടന്നതിനാലാണ് പുതിയ തീരുമാനം. അതേസമയം ചെച്‌നിയൻ സൈന്യവും റഷ്യയ്‌ക്കൊപ്പം ചേർന്നു. യുക്രൈൻ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെയ്‌നിയൻ പ്രസിഡൻറ് അറിയിച്ചു.

റഷ്യൻ ആക്രമണത്തിൽ ഇതുവരെ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച മുതൽ 1,20,000 യുക്രൈൻ സ്വദേശികൾ പലായാനം ചെയ്‌തെന്നാണ് യുഎൻ കണക്ക്. യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ നേരത്തെ നൽകിയ വിശദീകരണം. കിയവിൽ ഫ്‌ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ പറയുന്നത്. ആക്രമണം നടത്തിയെന്ന റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കിയവിൽ

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News