'നടക്കും മത്സ്യം' വീണ്ടും ആസ്‌ട്രേലിയൻ തീരങ്ങളിൽ

1999ലാണ് ഈ അപൂർവയിനം മത്സ്യത്തെ അവസാനമായി ടാസ്മാനിയൻ തീരങ്ങളിൽ കണ്ടത്

Update: 2021-12-25 12:49 GMT
Editor : Shaheer | By : Web Desk
Advertising

22 വർഷങ്ങൾക്കുമുൻപാണ് ആസ്‌ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജൻസിയായ കോമൺവെൽത്ത് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ(സിഎസ്‌ഐആർഒ) ഒരു അപൂർവയിനം മത്സ്യത്തെ കണ്ടെത്തുന്നത്; നടക്കുന്ന മത്സ്യം! അവസാനമായി 1999ലാണ് ഈ മത്സ്യത്തെ കണ്ടത്. എന്നാൽ, വീണ്ടും ഇതേ മത്സ്യം ടാസ്മാനിയൻ തീരങ്ങളിൽ പ്രത്യക്ഷപ്പെട്ടതായാണ് ഗവേഷകർ പറയുന്നത്.

സിഎസ്‌ഐആർഒ ഗവേഷകസംഘത്തിന്റെ ഒരു പഠനത്തിലാണ് ഈ നടക്കും മത്സ്യങ്ങൾ വീണ്ടും ആസ്‌ട്രേലിയൻ തീരങ്ങളിലെത്തിയതായി പറയുന്നത്. ദക്ഷിണ, വടക്കുകിഴക്കൻ ടാസ്മാനിയൻ തീരങ്ങളിലാണ് ഇവയുള്ളത്. എന്നാൽ, മുൻപത്തെ അപേക്ഷിച്ച് ഇവയുടെ എണ്ണം വളരെ തുച്ഛമാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ.=

2012ൽ ആസ്‌ട്രേലിയയിലെ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ആൻഡ് ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ ആക്ട്(ഇപിബിസി) പ്രകാരം വംശനാശ ഭീഷണി നേരിടുന്ന അപൂർവജീവികളുടെ പട്ടികയിൽ ഈ നടക്കും മത്സ്യങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. ഇവയെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളൊരുക്കാനുള്ള തയാറെടുപ്പിലാണ് ശാസ്ത്രജ്ഞർ.

Summary: The Commonwealth Scientific and Industrial Research Organisation (CSIRO), the national science agency of Australia, announced that it spotted a rare pink handfish after 22 years near the Tasmanian coast

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News