യുഎസ് തെരഞ്ഞെടുപ്പ്: ഇൽഹാൻ ഉമറിനും റാഷിദ ത്‌ലൈബിനും ജയം

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾ ട്രംപം വൻ മുന്നേറ്റമാണ് നടത്തുന്നത്.

Update: 2024-11-06 06:48 GMT
Advertising

വാഷിങ്ടൺ: യുഎസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായ റാഷിദ ത്‌ലൈബിനും ഇൽഹാൻ ഉമറിനും ജയം. മിഷിഗണിൽനിന്ന് നാലാം തവണയാണ് റാഷിദ യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫലസ്തീൻ വംശജയാണ് റാഷിദ ത്‌ലൈബ്.

സൊമാലിയൻ വംശജയായ ഇൽഹാൻ ഉമർ മുന്നാം തവണയാണ് യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മിനിസോട്ടയിൽനിന്നാണ് ഇൽഹാൻ വിജയിച്ചത്. ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്നവരാണ് റാഷിദ ത്‌ലൈബും ഇൽഹാൻ ഉമറും.

അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾ ട്രംപം വൻ മുന്നേറ്റമാണ് നടത്തുന്നത്. മുന്നൂറിലധികം ഇലക്ടറൽ വോട്ടുകൾ ഡൊണാൾഡ് ട്രംപ് നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വിങ് സ്റ്റേറ്റുകളെല്ലാം കമലാ ഹാരിസിനെ കൈവിട്ടു. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഡെമോക്രാറ്റിക് വാച്ച് പാർട്ടിയിലെ പ്രസംഗം കമലാ ഹാരിസ് റദ്ദാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News