യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ 64 സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് യു.എൻ

ഇന്ന് കിയവിലുണ്ടായ വെടിവെപ്പില്‍ ആറ് വയസ്സുകാരൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും യുക്രൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു

Update: 2022-02-27 05:53 GMT
Advertising

യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഇതുവരെ 64 സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് യു.എൻ.  240 സിവിലിയൻമാർക്ക് പരിക്കേറ്റെന്നും യു.എന്‍ അറയിച്ചു. ആയിരക്കണക്കിനാളുകൾക്ക് താമസ സൗകര്യം നഷ്ടമായി. 1.6 ലക്ഷം പേർ അഭയാർഥികളായെന്നാണ് യുഎൻ റിപ്പോർട്ട്. ഇന്ന് കിയവിലുണ്ടായ  വെടിവെപ്പില്‍ ആറ് വയസ്സുകാരൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും യുക്രൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിന് റഷ്യ നിർദേശം നല്‍കി. തുടർച്ചയായി നാലാംദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ രാത്രിയും കിയവിന് നേരെ നിരവധി മിസൈൽ ആക്രണങ്ങളും ഷെല്ലാക്രമണങ്ങളും നടന്നു. വാസിൽകിയവിലെ എണ്ണ സംഭരണശാല റഷ്യ തകർത്തു. തിങ്കളാഴ്ച രാവിലെ വരെ കിയവ് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കിയവ് നഗരത്തില്‍ രാത്രിയും പകലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. റഷ്യന്‍ സേന നഗരത്തില്‍ കടന്നതിനാലാണ് പുതിയ തീരുമാനം. അതേസമയം ചെച്നിയൻ സൈന്യവും റഷ്യയ്ക്കൊപ്പം ചേർന്നു. യുക്രൈൻ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെയ്നിയൻ പ്രസിഡന്റ് അറിയിച്ചു. 

റഷ്യൻ ആക്രമണത്തിൽ ഇതുവരെ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച മുതൽ 1,20,000 യുക്രൈൻ സ്വദേശികൾ പലായാനം ചെയ്തെന്നാണ് യുഎൻ കണക്ക്. യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ നേരത്തെ നൽകിയ വിശദീകരണം. കിയവിൽ ഫ്ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ പറയുന്നത്. ആക്രമണം നടത്തിയെന്ന റിപ്പോ‍ർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കിയവിൽ അപ്പാ‍ർട്ട്മെന്റിൽ പതിച്ചത് യുക്രൈൻ മിസൈലാണെന്നും റഷ്യ പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News