കിഴക്കൻ ഡോൺബാസിനായുള്ള യുദ്ധം റഷ്യ ആരംഭിച്ചെന്ന് യുക്രൈന്‍

പ്രദേശത്ത് റഷ്യക്കെതിരെ യുക്രൈൻ സൈന്യം ചെറുത്തുനിൽപ്പ് ശക്തമാക്കിയെന്നും ഡോൺബാസ് റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി വ്യക്തമാക്കി

Update: 2022-04-19 01:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

യുക്രൈന്‍: കിഴക്കൻ ഡോൺബാസിനായുള്ള യുദ്ധം റഷ്യ ആരംഭിച്ചെന്ന് യുക്രൈന്‍. പ്രദേശത്ത് റഷ്യക്കെതിരെ യുക്രൈൻ സൈന്യം ചെറുത്തുനിൽപ്പ് ശക്തമാക്കിയെന്നും ഡോൺബാസ് റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി വ്യക്തമാക്കി.

യുക്രൈനിലെ വിവിധ നഗരങ്ങളിൽ റഷ്യ ആക്രമണം തുടരുകയാണ്. കിഴക്കൻ ഡോൺബാസിനായുള്ള യുദ്ധം റഷ്യ ആരംഭിച്ചുകഴിഞ്ഞു. കിയവിലെ തിരിച്ചടിക്ക് ശേഷം റഷ്യ ആക്രമണം കിഴക്കൻ യുക്രൈനിലേക്ക് മാറ്റുകയാണെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. അയല്‍രാജ്യങ്ങള്‍ക്ക് മേലുള്ള തന്‍റെ വിശ്വാസം നഷ്ടപ്പെട്ടെന്നും ഞങ്ങള്‍ക്ക് ഞങ്ങളെ മാത്രമാണ് വിശ്വാസമെന്നും സെലൻസ്കി വ്യക്തമാക്കി.

ഡോൺബാസിൽ റഷ്യക്കെതിരെ യുക്രൈൻ സൈന്യം ചെറുത്തുനിൽപ്പ് ശക്തമാക്കി. കഴിഞ്ഞ ദിവസമുണ്ടായ ബോബാംക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അധികൃതർ അറിയിച്ചു. ലിവിവിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇതുവരെ 4.9 ദശലക്ഷത്തിലധികം ആളുകൾ യുക്രൈനിൽ നിന്ന് പലായനം ചെയ്തതായാണ് യുഎന്നിന്‍റെ കണക്ക്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News