യുക്രൈനിലെ റഷ്യൻ ആക്രമണം: നരേന്ദ്രമോദിയെ വിളിച്ച് സെലൻസ്‌കി

യുക്രൈനിലെ ഇന്ത്യക്കാരുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചു

Update: 2022-02-26 14:16 GMT
Editor : afsal137 | By : Web Desk
Advertising

യുക്രൈനിൽ റഷ്യൻ ആക്രമണം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടു. വിഷയത്തിൽ യുക്രൈൻ പ്രസിഡന്റ് രാഷ്ട്രീയ പിന്തുണ തേടുകയും ചെയ്തു.

അതേസമയം യുക്രൈനിലെ ഇന്ത്യക്കാരുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിൽ ഇന്ത്യ ഭാഗമാകുമെന്നും മോദി സെലൻസ്‌കിയെ അറിയിച്ചു. യുക്രൈനിൽ വലിയ തോതിൽ അക്രമകാരികൾ പ്രവേശിച്ചിട്ടുണ്ടെന്ന് സെലൻസ്‌കി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. യുക്രൈനിൽ സമാധാനം പുലരണമെന്ന ആവശ്യം മുൻനിർത്തി പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി സംസാരിച്ചിരുന്നു. വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചതാണ്. ഇന്ത്യ തങ്ങൾക്കു നൽകുന്ന പിന്തുണയിൽ നന്ദിയുണ്ടെന്ന് സെലൻസ്‌കി വ്യക്തമാക്കി.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News