യുക്രൈനിലെ ഏവിയേഷന്‍ അക്കാദമിയില്‍ റഷ്യന്‍ ആക്രമണം: 5 പേര്‍ കൊല്ലപ്പെട്ടു

നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി ഫ്ലൈറ്റ് അക്കാദമിയിൽ ഉച്ചയ്ക്ക് 12:20 ഓടെ രണ്ട് മിസൈലുകൾ ഹാംഗറുകളിൽ പതിച്ചതായി കിറോവോഹ്രാദ് മേഖലയുടെ ഗവർണർ ആൻഡ്രി റൈക്കോവിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Update: 2022-07-29 03:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

കിയവ്: സെൻട്രൽ യുക്രേനിയൻ നഗരമായ ക്രോപിവ്‌നിറ്റ്‌സ്‌കിയിലെ ഏവിയേഷന്‍ അക്കാദമിക്ക് നേരെ റഷ്യയുടെ മിസൈല്‍ ആക്രമണം. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ പറഞ്ഞു.

നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി ഫ്ലൈറ്റ് അക്കാദമിയിൽ ഉച്ചയ്ക്ക് 12:20 ഓടെ രണ്ട് മിസൈലുകൾ ഹാംഗറുകളിൽ പതിച്ചതായി കിറോവോഹ്രാദ് മേഖലയുടെ ഗവർണർ ആൻഡ്രി റൈക്കോവിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിക്കേറ്റവരില്‍ 12 സൈനികരുണ്ടെന്ന് റൈക്കോവിച്ചിനെ ഉദ്ധരിച്ച് ഇന്‍റര്‍ഫാക്‌സ്-യുക്രൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സിവിലിയന്‍ വിമാനങ്ങളും ഒരു എഎന്‍ -26 വിമാനവും ആക്രമണത്തില്‍ തകര്‍ന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് റഷ്യ പ്രതികരിച്ചില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News