റഷ്യൻ അധിനിവേശം; കിയവിൽ നിന്ന് കണ്ടെടുത്തത് 1150 സാധാരണക്കാരുടെ മൃതദേഹങ്ങൾ

ബുച്ചയിലെ സാധാരണ ജനങ്ങളെ വധിച്ചുവെന്ന ആരോപണം സൈന്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് റഷ്യ

Update: 2022-04-28 12:45 GMT
Editor : afsal137 | By : Web Desk
Advertising

റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രൈൻ തലസ്ഥാനമായ കിയവിൽ നിന്നും കണ്ടെടുത്തത് 1150 സാധാരണക്കാരുടെ മൃതദേഹങ്ങൾ. കൊല്ലപ്പെട്ട സാധാരണക്കാരിൽ 70 ശതമാനത്തോളം പേർ വെടിയേറ്റാണ് മരിച്ചതെന്ന്കിയവ് റീജിയണൽ പോലീസ് മേധാവി ആൻഡ്രി നെബിറ്റോവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു. ബുച്ച പട്ടണത്തിൽ നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

റഷ്യൻ സൈന്യം സാധാരണക്കാരായ യുക്രൈനികളെ കൊലപ്പെടുത്തുകയാണെന്ന് യുക്രൈൻ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ യുക്രൈന്റെ വാദഗതികൾ തെറ്റാണെന്നായിരുന്നു റഷ്യയുടെ മറുപടി. ബുച്ചയിലെ സാധാരണ ജനങ്ങളെ വധിച്ചുവെന്ന ആരോപണം റഷ്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും റഷ്യ വ്യക്തമാക്കി.

'ഇതുവരെ, ഞങ്ങൾ 1,150 സിവിലിയന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി, റഷ്യൻ ആക്രമണത്തിൽ തകർന്ന കിയവിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലാണ് ഞാൻ നിൽക്കുന്നത്, ഇവർ സൈനികരല്ല, സാധാരണക്കാരാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു,'' കിയവ് റീജിയണൽ പോലീസ് മേധാവി ആൻഡ്രി നെബിറ്റോവ് വീഡിയോയിലൂടെ പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കിയവിൽ ചർച്ച നടത്തുന്ന ദിവസമാണ് 1150 സാധാരണക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ശേഷം ഗുട്ടെറസ് മൃതദേഹങ്ങൾ കണ്ടെടുത്ത ബൊറോഡിയങ്ക പട്ടണം സന്ദർശിക്കുകയും ചെയ്തു. ബൊറോഡിയങ്ക പട്ടണത്തിൽ കാണാനയത് ഭീതിജനകമായ കാഴ്ച്ചയായിരുന്നുവെന്ന് സെലൻസ്‌കി പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News