റുവാണ്ടയില്‍ വാഴപ്പഴത്തില്‍ നിന്നുണ്ടാക്കിയ ചാരായം കുടിച്ച് 11 മരണം
ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് മരണം
റുവാണ്ടയിലെ തെക്ക് കിഴക്കന്‍ ജില്ലയായ ബുഗെസെരയില്‍ വാഴപ്പഴത്തില്‍നിന്ന് ഉണ്ടാക്കിയ ചാരായം കുടിച്ച് 11 പേര്‍ മരിച്ചതായി റുവാണ്ട ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സ്ഥിരീകരിച്ചു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് മരണം. ചാരായം കുടിച്ച മറ്റു നാലു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്.
ചാരായം കുടിച്ചവരുടെ വയറ്റില്‍ ഉയർന്ന അളവിൽ മെഥനോൾ കണ്ടെത്തിയതായി റുവാണ്ട ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി അറിയിച്ചു. സംഭവത്തില്‍ ബ്രൂവറി ഉടമ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ആര്‍.ഐ.ബി സ്ഥിരീകരിച്ചു. ലൈസന്‍സില്ലാതെയാണ് ബ്രൂവറി പ്രവര്‍ത്തിക്കുന്നത്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അനധികൃത മദ്യവിതരണം തടയുന്നതിനായി രാജ്യവ്യാപകമായി കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.