സ്വവർഗ വിവാഹ നിരോധനം 'ഭരണഘടനാ വിരുദ്ധമല്ല': ജപ്പാൻ കോടതി

ടോക്കിയോ സർക്കാർ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഏകദേശം 70% പേരും സ്വവർഗ വിവാഹത്തിന് അനുകൂലമാണെന്നാണ് കണ്ടെത്തൽ

Update: 2022-06-20 13:06 GMT
Advertising

ടോക്കിയോ: ജപ്പാനിൽ നിലനിൽക്കുന്ന സ്വവർഗ വിവാഹ നിരോധനം ഭരണഘടനാവരുദ്ധമല്ലെന്ന് ജപ്പാനിലെ ഒസാക്ക കോടതി. മൂന്ന് സ്വവർഗ ദമ്പതികളടക്കം 8 പേർ  നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ജപ്പാനിൽ മാത്രമാണ് ഇത്തരത്തിലൊരു വിഷയത്തിൽ വാദം നടക്കുന്നതെന്നും സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കാൻ കഴിയാത്തത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നും കാണിച്ചായിരുന്നു ഹരജി. ഇക്കാര്യത്തിലാണ് കോടതിയുടെ പുതിയ വിധി. കൂടാതെ ഓരോ ദമ്പതികൾക്കും ആറുലക്ഷത്തോളം രൂപ (1മില്യൺ യെൻ) നഷ്ടപരിഹാരം നൽകണമെന്ന അവരുടെ ആവശ്യവും കോടതി തള്ളി.

2021 മാർച്ചിൽ സപ്പോറോ കോടതി സ്വവർഗ വിവാഹം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്ന അവകാശവാദത്തിന് അനുകൂലമായി തീരുമാനമെടുത്തിരുന്നു. അഭിപ്രായ വോട്ടെടുപ്പുകളിൽ സ്വവർഗ വിവാഹത്തിനുള്ള പൊതുപിന്തുണ വളരെയധികമുള്ള രാജ്യത്ത് പുതിയ വിധി സമൂഹമാധ്യമങ്ങളിൽ ചർച്ചക്കിടയാക്കി. കഴിഞ്ഞയാഴ്ച ടോക്കിയോയിൽ സ്വവർഗ ദമ്പതികൾക്ക് പങ്കാളിത്ത അവകാശങ്ങൾ ഏർപ്പെടുത്തിയതും വോട്ടെടുപ്പിലെ പിന്തുണയും കേസിലെ ആക്ടിവിസ്റ്റുകളുടെയും അഭിഭാഷകരുടെയും പ്രതീക്ഷ വർദ്ധിപ്പിച്ചിരുന്നു. ഈ വർഷം അവസാനമായിരിക്കും കേസിലെ വിധി.

'അവിശ്വസനീയം' -ടോക്കിയോയിൽ വാദം കേട്ടിരുന്ന ഒരു അഭിഭാഷകൻ ട്വീറ്റ് ചെയ്തു.

ജപ്പാൻ ഒരു മുൻനിര സ്ഥാനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഇപ്പോൾ ഒരു നല്ല അവസരമുണ്ടെന്ന് ഗോൾഡ്മാൻ സാച്ചിലെ പ്രൈം സർവീസസ് മേധാവി മാസ യാനഗിസാവ പറഞ്ഞു.

ജപ്പാനിലെ സ്വവർഗ വിവാഹ നിരോധനം

ജപ്പാനിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് സ്വവർഗ ദമ്പതികൾക്ക് നിയമപരമായി വിവാഹം കഴിക്കാൻ അനുവാദമില്ല. പങ്കാളിയുടെ സ്വത്തുക്കൾ, അവർ ഒരുമിച്ച് താമസിക്കുന്ന വീട് പോലുള്ളവയിൽ നിയമപരമായ അനന്തരാവകാശം നേടാൻ സാധിക്കുകയില്ല. കൂടാതെ അവരുടെ പങ്കാളിയുടെ കുട്ടികളുടെമേൽ രക്ഷാകർതൃ അവകാശങ്ങളും നിലനിൽക്കില്ല.

ചില പാർട്ണർഷിപ്പ് സർട്ടിഫിക്കറ്റുകൾ മുഖേന ഒരുമിച്ച് താമസിക്കാമെങ്കിലും ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് ലഭിക്കുന്ന നിയമപരമായ പല അവകാശങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.

കഴിഞ്ഞ ആഴ്ച ടോക്കിയോ പ്രിഫെക്ചറൽ ഗവൺമെന്റ് സ്വവർഗ്ഗ പങ്കാളിത്ത കരാറുകൾ അംഗീകരിക്കുന്നതിനുള്ള ഒരു ബിൽ പാസാക്കിയിരുന്നു. ജാപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഈ വിഷയം സൂക്ഷ്മമായി പരിഗണിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. എങ്കിലും വിഷയത്തിന്റെ അവലോകനമോ വിഷയത്തിൽ നിയമ നിർമാണം നിർദേശിക്കുന്നതോ ആയ പദ്ധതികളൊന്നും തന്നെ ആവിഷ്‌കരിച്ചിട്ടില്ല. എങ്കിലും ടോക്കിയോ സർക്കാർ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഏകദേശം 70% പേരും സ്വവർഗ വിവാഹത്തിന് അനുകൂലമാണെന്നാണ് കണ്ടെത്തൽ.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News