കോവിഡ് കേസുകള്‍ കൂടുന്നു; മാസ്ക് നിര്‍ബന്ധമാക്കി ഇന്തോനേഷ്യയും സിംഗപ്പൂരും

അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2023-12-16 06:08 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ജക്കാര്‍ത്ത: കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മാസ്ക് നിര്‍ബന്ധമാക്കുകയും ചെയ്തു. സിംഗപ്പൂര്‍,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് മാസ്ക് നിര്‍ബന്ധമാക്കിയത്. അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനയുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ ടെമ്പറേച്ചര്‍ സ്കാനറും ഉണ്ടാകും. “ പ്രതിരോധശേഷി കുറയുന്നതും വർഷാവസാനത്തെ വർദ്ധിച്ച യാത്രകളും കമ്മ്യൂണിറ്റി ഇടപെടലുകളും ഉൾപ്പെടെ നിരവധി ഘടകങ്ങൾ കോവിഡ് കേസുകളുടെ വർധനവിന് കാരണമാകാം. യാത്രയും ഉത്സവ സീസണും മറ്റൊരു കാരണമായിട്ടുണ്ട്'' സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ പറയുന്നു.

ഇന്തോനേഷ്യയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനെടുക്കാനും മാസ്ക് കൃത്യമായി ധരിക്കാനും കൈകള്‍ എപ്പോഴും വൃത്തിയായി കഴുകാനും അസുഖം ബാധിച്ചാല്‍ വീട്ടിലിരിക്കാനും ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.ചില അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ തെർമൽ സ്കാനറുകൾ പുനഃസ്ഥാപിച്ചതായി സ്‌ട്രെയിറ്റ്‌സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബതം ഫെറി ടെർമിനലും ജക്കാർത്തയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളവും ഇതിൽ ഉൾപ്പെടുന്നു.

മലേഷ്യയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകൾ ഇരട്ടിയായി, ഡിസംബർ 2 ന് അവസാനിച്ച ആഴ്ചയിൽ 6,796 ആയി വർധിച്ചു, കഴിഞ്ഞ ആഴ്ച 3,626 ആയിരുന്നു.എസ്‌സിഎംപി റിപ്പോർട്ട് അനുസരിച്ച്, വ്യാപനം നിയന്ത്രണത്തിലാണെന്നും ആരോഗ്യസംരക്ഷണ സംവിധാനത്തെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും മലേഷ്യൻ അധികൃതർ അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News