6 മാസം മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള സിനോവാക് വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു

സുരക്ഷ, കാര്യക്ഷമത, പ്രതിരോധ ശേഷി തുടങ്ങിയവയാണ് മൂന്നാംഘട്ടത്തില്‍ പരിശോധിക്കുകയെന്ന് സിനോവാക് വ്യക്തമാക്കി

Update: 2021-09-11 11:58 GMT
Editor : Nisri MK | By : Web Desk
Advertising

ലോകത്താദ്യമായി 6 മാസം മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള കോവിഡ് 19 വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണം സിനോവാക് സൌത്ത് ആഫ്രിക്കയില്‍ ആരംഭിച്ചു. ചൈനീസ് മരുന്ന് കമ്പനിയായ സിനോവാക്, സൌത്ത് ആഫ്രിക്ക ആസ്ഥാനമായുള്ള ന്യുമോലക്സ് ഗ്രൂപ്പുമായി ചേര്‍ന്നാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.

6 മാസം മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ വാക്സിന്‍ ഉപയോഗിച്ചാലുണ്ടാകുന്ന സുരക്ഷ, കാര്യക്ഷമത, പ്രതിരോധ ശേഷി തുടങ്ങിയവയാണ് മൂന്നാംഘട്ടത്തില്‍ പരിശോധിക്കുകയെന്ന് സിനോവാക് വ്യക്തമാക്കി.

3നും 17നും ഇടയില്‍ പ്രായമുള്ളവരില്‍ സിനോവാകിന്‍റെ നിഷ്ക്രിയ വാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മേയ് മുതല്‍ ചൈനയില്‍  വാക്സിന്‍ ഉപയോഗിക്കുന്നുണ്ട്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News