കുവൈത്തിൽ വാഹനാപകടം: ആറ് ഇന്ത്യൻ പ്രവാസികൾ മരിച്ചു

മലയാളിയടക്കം നാല് പേർ ​ഗുരുതരാവസ്ഥയിൽ

Update: 2024-07-09 09:37 GMT
Advertising

കുവൈത്തിൽ: സെവൻത്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ പ്രവാസികൾ മരിച്ചു. ഉത്തരേന്ത്യ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നല ​ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരിൽ രണ്ട് മലയാളികളുണ്ടെന്നും സൂചനയുണ്ട്.

അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച വാൻ അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് സമീപം അപകടത്തിൽപെടുകയായിരുന്നു. പ്രാദേശിക കമ്പനിയിലെ ജീവനക്കാരായ ഇവർ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ​ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് പുറകിൽ മറ്റൊരു വാഹനം ഇടിച്ച​തിനെ തുടർന്ന് വാനിന് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു.

അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ആറു പേരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റവർ ചികിത്സയിൽ തുടരുന്നു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News