ജ്യോതിയും വന്നില്ല തീയും വന്നില്ല! ഉല്‍ക്കമഴയല്ല സോഷ്യൽമീഡിയിൽ ട്രോള്‍ മഴയാണ്
പെർസീഡ്‌സ് ഉൽക്കമഴ ജൂലൈ 17നാണ് ആരംഭിച്ചത്. ആഗസ്റ്റ് 24 വരെ കാണാനാകുമെന്നും പറയപ്പെടുന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഉല്‍ക്കമഴ കാണാൻ നിരവധി പേരാണ് കാത്തിരുന്നത്. ആകാശത്തെ വിസ്മയ കാഴ്ച ആസ്വദിക്കാൻ ഉറങ്ങാതെ കാത്തിരുന്ന പലർക്കും നിരാശയായിരുന്നു ഫലം. എന്നാല്‍ ഒരു ചെറിയ മിന്നായം പോലെ കണ്ടെന്നാണ് മറ്റു ചിലര്‍ പറയുന്നത്. കൂടാതെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
വർഷം തോറും പെയ്തിറങ്ങുന്ന പെഴ്‌സിഡേഴ്‌സ് ഉൽക്കമഴ ഇന്നലെ കൂടുതൽ ദൃശ്യമാകും എന്നായിരുന്നു ശാസ്ത്രലോകത്തിന്‍റെ കണക്കുകൂട്ടൽ. മണിക്കൂറിൽ 60 മുതൽ 100 വരെയുളള ഉൽക്കകൾ വരെ കാണാന്‍ സാധിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഏതായാലും ഉല്‍ക്കമഴ കാണാത്തവരുടെ കൂട്ടകരച്ചിലാണ് സാമൂഹമാധ്യമങ്ങളിൽ. കൂടാതെ സമൂഹമാധ്യമങ്ങളിൽ നിരവധി ട്രോളുകളും നിറയുന്നുണ്ട്. ജ്യോതിയും വന്നില്ല തീയും വന്നില്ല വെറുതേ ഉറക്കം കളഞ്ഞെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഉല്‍ക്കമഴ ഇല്ലാത്തതാണോ ആകാശം തേച്ചതാണോ എന്ന് മറ്റു ചിലർ. ഉല്‍ക്കമഴയെ പകര്‍ത്താന്‍ ക്യാമറ ഒരുക്കി കാത്തിരുന്നവരും ഈ കൂട്ടത്തിലുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ദൃശ്യമായതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഉൽക്കമഴ കാണാത്തവർ നിരാശരാകേണ്ടെന്നും വരും ദിവസങ്ങളിലും കാണാനാകുമെന്നുമാണ് വിദഗ്ധർ പറയുന്നത്. പെർസീഡ്‌സ് ഉൽക്കമഴ ജൂലൈ 17നാണ് ആരംഭിച്ചത്. ആഗസ്റ്റ് 24 വരെ കാണാനാകുമെന്നും പറയപ്പെടുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഇത് ഭൂമിയില്‍ നിന്നും ഏറ്റവും തെളിച്ചത്തില്‍ ദൃശ്യമാവുക. കോമെറ്റ് 109പി/സ്വിറ്റ്-ടട്ടിള്‍ എന്ന വാല്‍ നക്ഷത്രത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങളാണ് പെർസീഡ്‌സ് ഉല്‍ക്കകള്‍. പെർസ്യൂസ് നക്ഷത്ര സമൂഹ മേഖലയുടെ ഭാഗത്ത് നിന്നാണ് പെർസീഡ്‌സ് ഉല്‍ക്കകള്‍ വരുന്നത്. അതിനാലാണ് ഈ പേര് വന്നത്.