ഗ്വാട്ടിമലയിൽ 36 സ്ത്രീകളെ പീഡിപ്പിച്ച അഞ്ചു മുൻ സൈനികർക്ക് 30 വർഷം തടവ്

പ്രായം 60 കളിലെത്തിയവരാണ് ശിക്ഷക്ക് വിധേയരായിരിക്കുന്നത്

Update: 2022-01-25 14:56 GMT
Advertising

ഗ്വാട്ടിമലയിൽ തദ്ദേശീയരായ 36 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച മുൻ പാരാമിലിട്ടറി സൈനികർരായ അഞ്ചുപേർക്ക് 30 വർഷം തടവ്. രാജ്യത്തെ ആഭ്യന്തര യുദ്ധകാലത്ത് നടന്ന കുറ്റത്തിന്റെ പേരിലാണ് ശിക്ഷ. പീഡനത്തിനിരയായ സ്ത്രീകളുടെ മൊഴി കണക്കിലെടുത്ത് ജഡ്ജി ഗെർവി സികലാണ് ഗ്വാട്ടിമലയുടെ സിവിൽ ഡിഫൻസ് പട്രോൾസിലെ അഞ്ചു മുൻ അംഗങ്ങൾക്ക് ശിക്ഷ വിധിച്ചത്. പ്രായം 60 കളിലെത്തിയവരാണ് ശിക്ഷക്ക് വിധേയരായിരിക്കുന്നത്.

1960 മുതൽ 1996 വരെ ഗ്വാട്ടിമലയിൽ നടന്ന യുദ്ധത്തിൽ നിരവധി കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. രണ്ടു ലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്തതായി കണക്കാക്കപ്പെടുന്നുമുണ്ട്. ഈയടുത്ത കാലത്താണ് 36 സ്ത്രീകൾ പീഡനം നടന്നതായി കുറ്റപ്പെടുത്തി രംഗത്ത് വന്നത്. കഴിഞ്ഞ ജനുവരി അഞ്ചിനാണ് ആദ്യമായി നൽകപ്പെട്ട പരാതിയിൽ വിചാരണ തുടങ്ങിയത്.

Five former paramilitary soldiers have been sentenced to 30 years in prison for sexually abusing 36 indigenous women in Guatemala.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News