സ്പെയിൻ വലത്തോട്ടെന്ന് അഭിപ്രായ സർവെകൾ; പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

1975ൽ ഫ്രാൻസികോ ഫ്രാൻകോയുടെ മരണശേഷം തീവ്രവലതുപക്ഷ പാർട്ടികൾക്ക് സ്പെയിനിൽ അധികാരത്തിലെത്താൻ കഴിഞ്ഞിട്ടില്ല.

Update: 2023-07-23 12:06 GMT
Advertising

സ്പെയിനിൽ നിർണായകമായ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നയിക്കുന്ന സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി (പിഎസ്ഒഇ)യും ആൽബെർട്ടോ നുനെസ് ഫീജൂവ് നയിക്കുന്ന മധ്യ വലതുപക്ഷ പാർട്ടിയായ പീപ്പിൾസ് പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിക്ക് ഏറെ നിർണായകമാണ് തെരഞ്ഞെടുപ്പ്.  

തീവ്ര വലതുപക്ഷ പാർട്ടിക്ക് കൂടി പങ്കാളിത്തമുള്ള സർക്കാറാകും രൂപീകരിക്കപ്പെടുക എന്നാണ് അഭിപ്രായ സർവെകൾ വ്യക്തമാക്കുന്നത്. 1975ൽ ഏകാധിപതി ഫ്രാൻസികോ ഫ്രാൻകോയുടെ മരണശേഷം തീവ്രവലതുപക്ഷ പാർട്ടികൾക്ക് സ്പെയിനിൽ അധികാരത്തിലെത്താൻ കഴിഞ്ഞിട്ടില്ല. 

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാത്രി 11.30 വരെയാണ് വോട്ടെടുപ്പ്. തുടർന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ലഭ്യമാകും. മേയ് മാസത്തിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പാർലമെന്റ്‌ പിരിച്ചുവിട്ട്‌ പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയായിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News