ദുബൈയിലേക്ക് കടക്കാനുള്ള ഗോതബയയുടെ ശ്രമം പാളി; കടൽമാർഗം രക്ഷപ്പെടാൻ നീക്കം

ജനകീയ പ്രതിഷേധം ഭയന്ന് സാധാരണക്കാരുടെ ക്യൂവിൽ നിൽക്കാതെ വി.ഐ.പി സ്യൂട്ട് വഴി കടക്കാനായിരുന്നു പദ്ധതി. എന്നാൽ, എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇതിന് കൂട്ടാക്കിയില്ല

Update: 2022-07-12 19:32 GMT
Editor : Shaheer | By : Web Desk
Advertising

കൊളംബോ: കുടുംബസമേതം രാജ്യംവിടാനുള്ള ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ ശ്രമം വിമാനത്താവളം അധികൃതർ തടഞ്ഞു. ജനകീയ പ്രക്ഷോഭം രൂക്ഷമായതിനു പിന്നാലെ ദുബൈയിലേക്ക് കടക്കാനുള്ള ശ്രമമാണ് വിമാനത്താവള അധികൃതരുടെ കടുത്ത നിലപാടിനെ തുടർന്ന് വിഫലമായത്. തുടർന്ന്, കടൽമാർഗം രാജ്യം കടക്കാൻ ഗോതബയ നീക്കം നടക്കുന്നതായി റിപ്പോർട്ടുണ്ട്.

രാജിവച്ചാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാലാണ് നേരത്തെ തന്നെ രാജ്യംവിടാനുള്ള ഗോതബയയുടെ നീക്കം. കഴിഞ്ഞ ദിവസം രാത്രിയാണ് ഗോതബയ കുടുംബസമേതം ബന്ദാരനായികെ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. വി.ഐ.പി സ്യൂട്ട് വഴി പാസ്‌പോർട്ട് സ്റ്റാംപ് ചെയ്ത് കടക്കാനായിരുന്നു നീക്കം. ജനകീയ പ്രതിഷേധം ഭയന്ന് സാധാരണക്കാരുടെ ക്യൂവിൽ നിൽക്കാതെ വി.ഐ.പി സ്യൂട്ട് വഴി കടക്കാനായിരുന്നു പദ്ധതി. എന്നാൽ, എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇതിന് കൂട്ടാക്കിയില്ല.

തുടർന്ന് ഗോതബയയും ഭാര്യ അടക്കമുള്ള കുടുംബവും വിമാനത്താവളത്തിന് തൊട്ടടുത്തുള്ള സൈനികതാവളത്തിലാണ് ഇന്നലെ രാത്രി തങ്ങിയത്. സഹോദരൻ ബേസിൽ രജപക്‌സെയും വിമാനത്താവളം വഴി പുറത്തേക്കു കടക്കാൻ ശ്രമിച്ചെങ്കിലും സമാനമായ അനുഭവമാണ് അദ്ദേഹവും നേരിട്ടത്.

കടൽമാർഗം മാലദ്വീപിലോ ഇന്ത്യയിലോ എത്തി ഇവിടെനിന്ന് ദുബൈയിലേക്ക് വിമാനത്തിൽ തിരിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. സഹോദരൻ മഹിന്ദയുടെ പേരിലുള്ള മട്ടാല വിമാനത്താവളത്തിൽനിന്ന് സ്വന്തമായി വിമാനം ചാർട്ടർ ചെയ്ത് കടക്കാനും നീക്കമുണ്ട്.

Summary: Sri Lanka President Gotabaya Rajapaksa stopped at airport, considering escape by sea

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News