തുർക്കിയയിൽ വൻ ഭൂചലനം; നിരവധി കെട്ടിടങ്ങൾ തകർന്നു
അയൽരാജ്യങ്ങളായ സിറിയ, ലെബെനോൻ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Update: 2023-02-06 03:13 GMT
ഇസ്താംബൂൾ: തുർക്കിയയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
പ്രാദേശിക സമയം പുലർച്ചെ 4.17-നാണ് ഭൂചലനം അനുഭവപ്പെട്ടത്. തെക്കുകിഴക്കൻ നഗരമായ ഗാസിയൻതപിലാണ് ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം ഏകദേശം 45 സെക്കന്റുകളോളം നീണ്ടുനിന്നതായാണ് റിപ്പോർട്ട്.
അയൽരാജ്യങ്ങളായ സിറിയ, ലെബെനോൻ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.