ബഹിരാകാശത്ത് 16 തവണ പുതുവത്സരം ആഘോഷിച്ച് സുനിത വില്യംസ്
ഒരു ദിവസം 16 തവണ ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നുണ്ട്
ബഹിരാകാശത്ത് 16 തവണ പുതുവത്സരം ആഘോഷിച്ച് സുനിത വില്യംസ്. ബഹിരാകാശ നിലയത്തിൽ ഭൂമിയെ ഭ്രമണം ചെയ്യുമ്പോൾ 16 തവണയാണ് സുനിത വില്യംസും സംഘവും സൂര്യോദയം കാണുക. സുനിത വില്യംസ് ഉൾപ്പടെ ഏഴ് പേരാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്.
ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഐഎസ്എസ് (അന്താരാഷ്ട്ര ബഹിരാകാശ നിലയം). ഒരു ദിവസം 16 തവണ ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നുണ്ട്. അതിനാൽ സംഘത്തിന് ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും സൂര്യോദയവും സൂര്യാസ്തമയവും കാണാം. അങ്ങനെ ഒരുദിവസം ആകെ 16 സൂര്യോദയവും സൂര്യാസ്തമയവും സുനിത വില്യംസും സംഘവും കാണുന്നുണ്ട്.
As 2024 comes to a close today, the Exp 72 crew will see 16 sunrises and sunsets while soaring into the New Year. Seen here are several sunsets pictured over the years from the orbital outpost. pic.twitter.com/DdlvSCoKo1
— International Space Station (@Space_Station) December 31, 2024
"2024 ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ, പുതുവർഷത്തിലേക്ക് കടക്കുന്ന Exp 72 ക്രൂ 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണും. ഭ്രമണപഥത്തിൽ നിന്ന് വർഷങ്ങളായി ചിത്രീകരിച്ച നിരവധി സൂര്യാസ്തമയങ്ങൾ കാണൂ,"ബഹിരാകാശത്ത് നിന്ന് പകർത്തിച്ച സൂര്യാസ്തമയങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഐഎസ്എസ് എക്‌സിൽ കുറിച്ചു.
കഴിഞ്ഞ വർഷം ജൂണിലാണ് സുനിത ബഹിരാകാശത്തേക്ക് തിരിച്ചത്. ബഹിരാകാശയാത്രികനായ ബാരി വിൽമോറിനൊപ്പം ബോയിംഗിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ആയിരുന്നു യാത്ര. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഐഎസ്എസിൽ എത്തിയതെങ്കിലും സാങ്കേതിക കാരണങ്ങളാൽ തിരിച്ച് വരാൻ സാധിച്ചില്ല. 2025 മാർച്ചോടെ സംഘം ഭൂമിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.