ജപ്പാനിൽ അതിതീവ്ര ചുഴലിക്കാറ്റ്; ജാഗ്രത
തെക്കുകിഴക്കൻ തായ്‌വാനിൽ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു
ടോക്കിയോ: ജപ്പാനിൽ അതിതീവ്ര ചുഴലിക്കാറ്റും കനത്തമഴയും. 40 ലക്ഷം ജനങ്ങളോട് അപകട മേഖലകളിൽ നിന്ന് മാറി താമസിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. യാകുഷിമ ദ്വീപിന് സമീപമാണ് 162 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റുണ്ടായത്.
രാജ്യത്തിന്റെ തെക്കെ അറ്റത്തുള്ള ക്യൂഷുദ്വിപിൽ ചുഴലിക്കാറ്റ് പതിക്കുമെന്നാണ് ജപ്പാൻ കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകിയത്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തെക്കുകിഴക്കൻ തായ്‌വാനിൽ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പ മാപിനിയിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജനവാസ സാന്ദ്രത കുറഞ്ഞ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. കിഴക്കൻ തീരത്തെ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയുടെ പാളം തെറ്റിയതായും ചിലകെട്ടിടങ്ങൾ തകർന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തായ്‌വാൻ തീരത്തെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ പരിധിയിൽ സുനാമി തിരമാലകളും ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.