തലസ്ഥാനമായ ദമസ്കസ് ലക്ഷ്യം വെച്ച് സിറിയയിലെ വിമതർ
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സിറിയയിൽ നിന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് പൗരന്മാരോട് റഷ്യ ആവശ്യപ്പെട്ടു
Update: 2024-12-06 17:55 GMT
ദമസ്കസ്: സിറിയയിലെ വിമതരുടെ ലക്ഷ്യം തലസ്ഥാനമായ ദമസ്കസ്. വിമതവിഭാഗം ഹോംസ് നഗരത്തിനടുത്തെത്തി. അലപ്പോ, ഹമാ എന്നീ നഗരങ്ങൾ പിടിച്ച ശേഷമാണ് വിമതർ മൂന്നാമത്തെ വലിയ നഗരമായ ഹോംസിലെത്തുന്നത്. ഹയാതു തഹ്‌രീറുശ്ശാം എന്ന വിമതസേനയാണ് ഹോംസ് പിടിക്കാനൊരുങ്ങുന്നത്.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സിറിയയിൽ നിന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് പൗരന്മാരോട് റഷ്യ ആവശ്യപ്പെട്ടു. സിറിയൻ പ്രസിഡൻ്റ് ബശ്ശാറുൾ അസദിൻ്റെ സൈന്യത്തിന് വിമതസൈന്യം മുന്നറിയിപ്പ് നൽകി. റഷ്യയും ഇറാനുമാണ് ബശ്ശാറുൾ അസദിന് പിന്തുണ നൽകുന്നത്.
സിറിയ- ഇറാഖ് അതിർത്തിയുടെ നിയന്ത്രണം മറ്റൊരു വിമതവിഭാഗം പിടിച്ചെടുത്തു. സിറിയയിലെ എസ്ഡിഎഫ് എന്ന വിമത സൈനികരാണ് അതിർത്തിയുടെ നിയന്ത്രണം പിടിച്ചത്.