അഞ്ച് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് താലിബാന്‍
നേരത്തേ, മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്യവും അവകാശങ്ങളും സംരക്ഷിക്കുമെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിരുന്നു
Update: 2021-09-08 11:14 GMT
അഫ്ഗാനിസ്ഥാനില്‍ താത്കാലിക ഗവണ്‍മെന്‍റ് സ്ഥാപിച്ചതിനു പിന്നാലെ അഞ്ച് മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ അറസ്റ്റ് ചെയ്തു. കാബൂളിലെ ദിനപത്രമായ എത്തിലാത്രോസിന്‍റെ മാധ്യമപ്രവര്‍ത്തകരെയാണ് താലിബാന്‍ അറസ്റ്റ് ചെയ്തത്.
പത്രത്തിന്‍റെ മുഖ്യ പത്രാധിപരായ സാഖി ദരിയാബിയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. ടോളോ ന്യൂസ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തേ, മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്യവും അവകാശങ്ങളും സംരക്ഷിക്കുമെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ വിദഗ്ധ സമിതി അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി പല രാജ്യങ്ങളോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.