അഫ്ഗാനിസ്താനിൽ വിദേശ കറൻസി ഉപയോഗം നിരോധിച്ച് താലിബാൻ

Update: 2021-11-03 13:33 GMT
Advertising

അഫ്ഗാനിസ്താനിൽ വിദേശ കറൻസിയുടെ ഉപയോഗം പൂർണമായി നിരോധിച്ച് താലിബാൻ. താലിബാൻ ഭരണം ഏറ്റെടുത്തതോടെ അന്താരാഷ്ട്ര പിന്തുണയുടെ അഭാവം മൂലമുണ്ടായ സാമ്പത്തിക തകർച്ച കൂടുതൽ മോശമാക്കുന്നതാണ് പുതിയ നീക്കം.

ഇന്നലെ 19 പേർ കൊല്ലപ്പെട്ട അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ രാജ്യത്തെ ഏറ്റവും വലിയ സൈനിക ആശുപത്രിയിൽ നടന്ന ബോംബാക്രമണത്തിന് മണിക്കൂറുകൾ ശേഷമാണ് താലിബാന്റെ പുതിയ പ്രഖ്യാപനം.


" എല്ലാ പൗരന്മാരും, കച്ചവടക്കാരും, വ്യാപാരികളും സാധാരണക്കാരും എല്ലാ സാമ്പത്തിക ഇടപാടുകളും അഫ്ഗാനിയിൽ മാത്രം നടത്താനും വിദേശ കറൻസി ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും ഇസ്‌ലാമിക് എമിറേറ്റ് നിർദേശം നൽകുന്നു." ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ താലിബാൻ വക്താവ് സബീഹുല്ലാഹ് മുജാഹിദ് അറിയിച്ചു.

" ഉത്തരവ് ലംഘിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരും" - ഉത്തരവിൽ പറയുന്നു. അഫ്ഗാനിസ്താനിലെ വ്യാപാര കേന്ദ്രങ്ങളിൽ അമേരിക്കൻ ഡോളറിന്റെ ഉപയോഗം സാധാരണമാണ്. വിവിധ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ആ അയൽ രാജ്യത്തെ കറൻസി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പാകിസ്താനി റുപീ ആണ് ഉപയോഗിക്കുന്നത്. 

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News