നികുതി തട്ടിപ്പ്; കൊളംബിയൻ ഗായിക ഷാക്കിറക്കെതിരെ സ്പാനിഷ് കോടതി അന്വേഷണമാരംഭിച്ചു

2010ൽ നടന്ന ഫിഫ ലോകകപ്പിന്റെ ഓദ്യോഗിക ഗാനമായ 'സാമിന മിന' എന്ന ഗാനത്തിലൂടെ ശ്രദ്ധേയായിരുന്നു ഷാക്കിറ

Update: 2023-07-20 14:46 GMT
Advertising

മാഡ്രിഡ്: പ്രശസ്ത കൊളംബിയൻ ഗായികയായ ഷാക്കിറക്കെതിരെ ആദായ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണം ആരംഭിച്ചതായി സ്പാനിഷ് കോടതി വ്യാഴാഴ്ച അറിയിച്ചു. ബാഴ്‌സലോണയ്ക്ക് സമീപമുള്ള വടക്കുകിഴക്കൻ പട്ടണമായ എസ്പ്ലഗസ് ഡി ലോബ്രെഗട്ടിലെ കോടതിയാണ് ഇക്കാര്യം പ്രസ്താവനയിലുടെ അറിയിച്ചത് എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കോടതി നൽകിയിട്ടില്ല.

2012-2014 കാലഘട്ടത്തിലെ 14.31 മില്ല്യൺ ഡോളറിന്റെ കുടിശിക നികുതിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഷാക്കിറ ഈ വർഷം അവസാനം വിചാരണ നേരിടുമെന്നാണ് റിപ്പോർട്ട്. ഷാക്കിറ ഇസബെൽ മെബാറ്ക്ക് എന്ന് മുഴുവൻ പേരുള്ള താരത്തിന് എട്ട് വർഷം വരെ തടവ് ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

സംഭവത്തിൽ പ്രോസിക്യൂട്ടറോ ഷാക്കിറയുടെ നിയമസംഘമോ പ്രതികരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ 2010ൽ നടന്ന ഫിഫ ലോകകപ്പിന്റെ ഓദ്യോഗിക ഗാനമായ സാമിന മിന എന്ന ഗാനത്തിലൂടെ  ശ്രദ്ധേയായിരുന്നു ഷാക്കിറ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News