ഇന്ത്യൻ വംശജയായ കുഞ്ഞിനെയടക്കം നാല് പേരെ തട്ടികൊണ്ടുപോയ പ്രതി പൊലീസ് പിടിയില്‍
ബാങ്ക് കാർഡ് ഉപയോഗിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്
കാലിഫോർണിയ : മെഴ്സഡ് കൗണ്ടിൽ നിന്നും ഇന്ത്യൻ വംശജരായ നാലു പേരെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയെ പിടികൂടി . കാണാതായവരില്‍ ഒരാളുടെ ബാങ്ക് കാർഡാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത് .
ബാങ്ക് കാർഡ് മെഴ്‌സ്ഡ് കൗണ്ടിയിലെ അറ്റ്‌വാട്ടറിലെ എടിഎമ്മിൽ വച്ച് ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ബാങ്ക് ഇടപാട് നടത്തുന്നതിന്‍റെ ചിത്രങ്ങളും തട്ടികൊണ്ടു പോകുന്ന സമയത്തെ ചിത്രങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ജീസസ് മാനുവൽ സൽഗാഡോണ് പ്രതി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രക്ഷപ്പെടാൻ ശ്രമിച്ച ഇയാള്‍ ഗുരുതരാവസ്ഥയിലാണ്.
ജസ്ദീപ് സിംഗ് [36] , ജസ്‌ലീൻ കൗർ [27] ,ഇവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി അരൂഹി ധേരി, അമൻദീപ് സിംഗ് [39] എന്നിവരെയാണ് തിങ്കളാഴ്ച സൗത്ത് ഹൈവേ 59-ലെ 800 ബ്ലോക്കിനു സമീപത്തു നിന്ന് തട്ടികൊണ്ടുപോയത്. വിവരമറിഞ്ഞ ജസ്ദീപ് സിംഗിന്‍റെ കുടുംബം ആശങ്കയിലാണ്. കേന്ദ്രമന്ത്രിയും ഹോഷിയാർപൂർ എംപിയുമായ സോം പ്രകാശും രൺധീറിനെ വിളിച്ചിക്കുകയും കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണ അദ്ദേഹത്തിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു . ഇതിനുമുൻപ് 2019-ൽ ഇന്ത്യൻ വംശജനായ ടെക്കി തുഷാർ ആത്രെയെ കാണാതാവുകയും മണിക്കൂറുകള്‍ക്ക് ശേഷം കാമുകിയുടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു